അബൂദബി അല്‍ ഫല സെന്‍ട്രല്‍ മാളില്‍ ആരംഭിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഷഹാമ മുൻസിപ്പാലിറ്റി ഡയറക്ടര്‍ ഹുമൈദ് റാഷിദ് അല്‍ ദാരി ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: യു.എ.ഇയിലെ നൂറാമത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബി അല്‍ ഫല സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1.25 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രൂപകല്പന ചെയ്ത ഹൈപ്പര്‍മാര്‍ക്കറ്റ് പുതുതായി ആരംഭിച്ച അല്‍ ഫല സെന്‍ട്രല്‍ മാളിലാണ് സ്ഥിതി ചെയ്യുന്നത്. അബൂദബി വിമാനത്താവളത്തിനടുത്ത് അബൂദബി-ദുബൈ ഹൈവേയിലാണ് അല്‍ ഫല സെന്‍ട്രല്‍ മാള്‍. ഫ്രഷ് ഉല്പന്നങ്ങള്, ഇലക്ട്രോണിക്സ്, ഗാര്‍മെന്റ്സ്, ഗൃഹോപകരണങ്ങള്‍, സ്റ്റേഷനറി ഉള്‍പ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുള്ളത്.
ഷഹാമ മുനിസിപ്പാലിറ്റി സെൻറർ ഡയറക്ടര്‍ ഹുമൈദ് റാഷിദ് അല്‍ ദാരി ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലിയുടെ സാന്നിധ്യത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, സി.ഒ.ഒ സലീം വി.ഐ എന്നിവരും സംബന്ധിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.