സൗദിയിൽ വിവിധ സംഘടനകൾ സ്വാ​ത​ന്ത്ര്യ​ദി​നം ആഘോഷിച്ചു

റി​യാ​ദ് ടാ​ക്കീ​സി​ന്റെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

റി​യാ​ദ്: ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നം ക​ലാ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ റി​യാ​ദ് ടാ​ക്കീ​സ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഹ​റാ​ജ് മ​ദീ​ന ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ റി​ജോ​ഷ് ക​ട​ലു​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​വി.​എ​സ്. സ​ലാം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി അ​ല്‍ മ​ദീ​ന റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ സ​ലിം വ​ലി​യ​പ​റ​മ്പ​ത്ത്, വി​മു​ക്ത​ഭ​ട​ന്‍ സ​ജി ത​ന്നി​കൊ​ത്ത്, ഫാ​റു​ഖ് കോ​വ​ല്‍, ഖാ​ലി​ദ് വ​ല്ലി​യോ​ട്, ഷൈ​ജു പ​ച്ച എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ക്ക് മു​റി​ച്ചും സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ സ്മ​ര​ണ​ക​ൾ പ​ങ്കു​വെ​ച്ചും ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു.​ബ്രി​ട്ടീ​ഷ് അ​ടി​മ​ത്വ​ത്തി​ല്‍നി​ന്ന് ഇ​ന്ത്യ​യെ സ്വ​ത​ന്ത്ര​മാ​ക്കി​യ​ത് ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും ത്യാ​ഗ​വും പോ​രാ​ട്ട​വു​മാ​ണെ​ന്നും, അ​വ​രു​ടെ ത്യാ​ഗ​ത്തി​ന് മു​ന്നി​ല്‍ ശി​ര​സ്സ് ന​മി​ച്ചു മാ​ത്ര​മേ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നും സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദൃ​ശ്യ, റം​ഷി ടീ​ച്ച​ർ, സ​ജീ​ർ സ​മ​ദ്, ന​ബീ​ൽ ഷാ, ​ഹു​സൈ​ൻ ഷാ​ഫി, ര​തീ​ഷ് നാ​രാ​യ​ണ​ൻ, ബാ​ബു ക​ണ്ണോ​ത്ത്, ഷി​ജു ബ​ഷീ​ർ, നാ​സി​ൽ റോ​സെ​സ്, അ​ൻ​സാ​ർ കൊ​ടു​വ​ള്ളി, അ​ൻ​വ​ർ സാ​ദ​ത് യൂ​നു​സ്, ഉ​മ​റ​ലി അ​ക്ബ​ർ, ജോ​ണി തോ​മ​സ്, റ​മീ​സ്, മു​ത്ത​ലി​ബ്, ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ, ഷ​ഫീ​ഖ് വ​ലി​യ, നൗ​ഫ​ൽ സു​ലൈ​മാ​ൻ, ഷ​ൻ​സീ​ർ കാ​ലി​ക്ക​റ്റ്, ആ​സി​ഫ് ത​ങ്ങ​ൾ, ഇ​ബ്രാ​ഹിം, നാ​സ​ർ, അ​ല​ൻ ജോ​ർ​ജ്, പ്ര​മോ​ദ് ഗം​ഗാ​ധ​ര​ൻ, മ​നു മ​ണ്ണാ​ർ​ക്കാ​ട്, എ.​എ​സ്. ഷ​ഹ​നാ​സ്, ടി.​വി.​എ​സ്. ഷം​നാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​സ് ക​ട​മ്പ​നാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സോ​ണി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​യാ​ദ് ടാ​ക്കീ​സ് സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

 

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ ഖ​സ്സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ബ്‌​ദു​റ​ഹി​മാ​ൻ തി​രൂ​ർ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ബ്‌​ദു​റ​ഹി​മാ​ൻ തി​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ക്കീ​ർ പ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മീ​സ് സ്വ​ലാ​ഹി സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ൽ​കി.

പി.​പി.​എം. അ​ശ്‌​റ​ഫ് കോ​ഴി​ക്കോ​ട്, സ​ജി ജോ​ബ് തോ​മ​സ്, പോ​ളി റാ​ഫേ​ൽ അ​ങ്ക​മാ​ലി, റോ​ബി​ൻ തി​രു​വ​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ജു കു​ട്ട​മ്പൂ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഗാ​യ​ക​രാ​യ ജോ​സ​ഫ് പ​ത്ത​നം​തി​ട്ട, നി​ബി അ​ജ​യ്, സു​ധീ​ർ കാ​യം​കു​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന് ഗാ​ന​സ​ന്ധ്യ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റ് കൂ​ട്ടി.

ഒ.​ഐ.​സി.​സി അ​ൽ ഖ​സ്സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യ പൊ​തു​സ​മ്മേ​ള​നം

ഐ.​ഒ.​എ​ഫി​െൻറ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

 ദ​മ്മാം: ലു​ലു മാ​ളി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ദ​മ്മാ​മി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ഫോ​റം (ഐ.​ഒ.​എ​ഫ്) ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ല​ർ വൈ. ​സ​ബീ​ർ, സൗ​ദി ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ഡെ​വ​ല​പ്‌​മെൻറ്​ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ൻ​സൂ​ർ അ​ൽ ബി​നാ​ലി, സൗ​ദി അ​റേ​ബ്യ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ അ​ൽ​ജോ​ഹാ​നി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഗൗ​രി ശ​ങ്ക​ർ പ​രീ​ക് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ലു​ലു ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷം​നാ​സ് പ​ള്ളി​ക്ക​ണ്ടി, കൊ​മേ​ഴ്‌​സ്യ​ൽ മാ​നേ​ജ​ർ ഹാ​സി​ഫ് ഹ​ക്കീം, ഐ.​ഒ.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ദേ​വേ​ന്ദ്ര ഭം​ഗാ​ലെ, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​കേ​ഷ് ഗു​പ്ത, ദേ​ശീ​യ ട്ര​ഷ​റ​ർ സു​മേ​ഷ് ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​സൗ​ദി, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ, ഇ​ന്ത്യ​ൻ സം​സ്‌​കാ​രം വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​രം, യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ‘വി​ക​സി​ത് ഭാ​ര​ത് ച​ല​ഞ്ച്,’ വ​നി​ത​ക​ളു​ടെ ‘നാ​രി ശ​ക്തി’ സം​വാ​ദം എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.

ഇ​ന്ത്യ​യു​ടെ വി​ക​സ​ന​യാ​ത്ര​യും ഇ​ന്ത്യ-​സൗ​ദി സൗ​ഹൃ​ദ​വും എ​ടു​ത്തു​പ​റ​ഞ്ഞ ച​ട​ങ്ങി​ൽ, സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് മ​ൻ​സൂ​ർ അ​ൽ ബി​നാ​ലി, വൈ. ​സ​ബീ​ർ, ഗൗ​രി ശ​ങ്ക​ർ പ​രീ​ക് എ​ന്നി​വ​ർ​ക്ക് ‘ഐ.​ഒ.​എ​ഫ്​ സേ​വാ​ര​ത്ന’ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. 


ദ​മ്മാ​മി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ല​ർ വൈ. ​സ​ബീ​റി​ന്​ സേ​വാ​ര​ത്ന പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കു​ന്നു


 


Tags:    
News Summary - Various organizations celebrated Independence Day in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.