റിയാദ്: റമദാൻ മാസത്തിന് മുന്നോടിയായി ഉപഭോക്താക്കൾക്കായി പ്രത്യേക സൗകര്യമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്. പുണ്യതീർത്ഥമായ സംസം വെള്ളം ഇനി മുതൽ ചെറിയ ബോട്ടിലുകളിലും ലുലുവിൽ ലഭ്യമാകും. പുതുതായി വിപണിയിലിറക്കിയ 330 മില്ലിലിറ്റർ ബോട്ടിലുകളാണ് സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷനൽ വാട്ടർ കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ വിതരണ ചുമതല ഇ.എൽ.എം കമ്പനിക്കാണ്. കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് 330 മില്ലിലിറ്റർ ബോട്ടിലുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഒറ്റ ബോട്ടിലുകളായും 24 ബോട്ടിലുകൾ അടങ്ങിയ കാർട്ടണുകളായും ഇവ ലഭ്യമാണ്.
ദൈനംദിന ഷോപ്പിങ്ങിനെത്തുന്നവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ സംസം വെള്ളം വാങ്ങാൻ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പുണ്യതീർത്ഥമായ സംസം വെള്ളം ചെറിയ ബോട്ടിലുകളിൽ എളുപ്പത്തിലും കാര്യക്ഷമമായും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.