Posted On
date_range Updated On
date_range ഹാജിമാർക്ക് നൽകിയത് 25 ദശലക്ഷം ലിറ്റർ സംസം
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് വിതരണം ചെയ്തത് 25 ദശലക്ഷം ലിറ്റർ സംസം. ഹജ്ജ് സീസൺ തുടങ്ങിയതു മുതൽ ആഗസ്റ്റ് 31 വരെയുള്ള കണക്കാണിത്. 24.8 ദശലക്ഷം ലിറ്റർ സംസം മക്കയിലെ ഹാജിമാരുടെ താമസ കേന്ദ്രങ്ങളിൽ എത്തിച്ചതായി യുനൈറ്റഡ് സംസം ഒാഫീസ് ഭരണ സമിതി അധ്യക്ഷൻ അബ്ദുൽ ഹാദി അബ്ദുൽ ജലീൽ പറഞ്ഞു. തീർഥാടകരെ സ്വീകരിക്കുന്ന സ്ഥലങ്ങളിലും സംസം വിതരണം ചെയ്തിട്ടുണ്ട്. ഹജ്ജ് സീസൺ കഴിയുന്നതുവരെ സംസം വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.