??? ???????? ??????????????? ???? ???? ??????

സംസം കിണർ നവീകരണ ജോലികൾ  മക്ക ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു

ജിദ്ദ: സംസം കിണർ നവീകരണ ജോലികൾ നടക്കുന്നതിനാൽ തീർഥാടകർക്ക്​ പ്രയാസമുണ്ടാവാതിരിക്കാനും  സുരക്ഷ ഉറപ്പുവരുത്താനും  പദ്ധതി നടപ്പിലാക്കുന്ന വകുപ്പുകളുടെ ഏകോപനം ശക്​തിപ്പെടുത്തണമെന്ന്​ മക്ക ​ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ നിർദേശിച്ചു. മസ്​ജിദുൽ ഹറാമിലെ സംസം കിണർ നവീകരണ പദ്ധതി സന്ദർശിക്കുകയായിരുന്നു​ അദ്ദേഹം. 

റമദാൻ വരെ നിർമാണ ജോലികൾ നടക്കുന്നതിനാൽ പദ്ധതി സംബന്ധിച്ച്​ ഹറമിലെത്തുന്നവരെ ബോധവത്​കരിക്കണമെന്നും  ഗവർണർ  പറഞ്ഞു. ഒക്​ടോബർ 27^നാണ്​     ജോലികൾ  ആരംഭിച്ചത്​. രണ്ടാഴ്​ച പിന്നിട്ട​​തോടെ 8.2 ശതമാനം വ്രൃത്തി പൂർത്തിയായി​. മത്വാഫ്​ വികസന പദ്ധതിയുടെ ഭാഗമായാണ്​ സംസം കിണർ  നവീകരണം​.  എൻജിനീയർമാരും സൂപർവൈസർമാരും ജോലിക്കാരുമായി നിരവധി പേരെ നിയോഗിക്കുകയും ആവശ്യമായ സാധന സാ​​മഗ്രികൾ ഒരുക്കുകയും ചെയ്​തിട്ടുണ്ട്​. എൻജിനീയർമാരിൽ 60 ലധികം പേർ സ്വദേശികളാണ്​. പദ്ധതി പുരോഗതി വിലയിരുത്താനും ആവശ്യമായ നിർദേശങ്ങൾ നൽകാനും പ്രത്യേകസമിതിയുമുണ്ട്​.  തീർഥാടകർക്ക്​ മികച്ച സേവനമൊരുക്കുകയാണ്  സംസം നവീകരണ പദ്ധതിയുടെ ലക്ഷ്യമെന്ന്​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പറഞ്ഞു.   പദ്ധതി പൂർത്തിയാകാൻ ഏഴ്​ മാസമെടുക്കും.

Tags:    
News Summary - zamazam kinar-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.