ആ​ർ.​ഐ.​സി.​സി പ്ര​മേ​യ വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല അ​ൽ ഹി​ക​മി

മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

യു​വ​ത്വം സാ​ർ​ഥ​ക​മാ​ക്ക​ണം –ആ​ർ.​ഐ.​സി.​സി

റി​യാ​ദ്: ചു​റ്റു​മു​ള്ള തി​ന്മ​ക​ളു​ടെ ച​തി​ക്കു​ഴി​യി​ൽ വീ​ഴാ​തെ ജാ​ഗ്ര​ത പു​ല​ർ​ത്തി യു​വ​ത്വം സാ​ർ​ഥ​ക​മാ​ക്കാ​ൻ സാ​ധ്യ​മാ​വ​ണ​മെ​ന്ന് ആ​ർ.​ഐ.​സി.​സി ബ​ത്‌​ഹ ഇ​സ്‌​ലാ​ഹി സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​മേ​യ വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും തു​ട​ങ്ങി അ​നേ​കം തി​ന്മ​ക​ളു​ടെ പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ക്കാ​ൻ യു​വാ​ക്ക​ൾ​ക്ക് സാ​ധി​ക്കേ​ണ്ട​തു​ണ്ട്.

ഏ​തൊ​രു നാ​ടി​െൻറ​യും കു​ടും​ബ​ത്തി​ന്റെ​യും സു​പ്ര​ധാ​ന ഭാ​ഗ​ധേ​യം യു​വ​ത്വ​മാ​ണെ​ന്നും ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്കു​മ്പോ​ൾ മാ​ത്ര​മേ യു​വ​ത്വം സാ​ർ​ഥ​ക​മാ​യി എ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കുകയുള്ളൂ. ധാ​ർ​മി​ക ബോ​ധ​ത്തി​ലൂ​ന്നി​യ ജീ​വി​ത​ക്ര​മ​ത്തി​ന് മാ​ത്ര​മേ വ്യ​ക്തി, കു​ടും​ബം, സ​മൂ​ഹം, രാ​ഷ്ട്രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ എ​ല്ലാം വി​ജ​യി​ക്കാ​ൻ സാ​ധ്യ​മാ​വൂ.

ഈ ​മാ​സം 10, 11 തീ​യ​തി​ക​ളി​ൽ യു​വ​ത്വം നി​ർ​വ​ചി​ക്ക​പ്പെ​ടു​ന്നു എ​ന്ന പ്ര​മേ​യ​ത്തി​ൽ മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന വി​സ്‌​ഡം യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച പ്രോ​ഗ്രാം ആ​ർ.​ഐ.​സി.​സി ചെ​യ​ർ​മാ​ൻ ഉ​മ​ർ ഫാ​റൂ​ഖ് വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല അ​ൽ ഹി​ക​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

സ്​​റ്റു​ഡ​ൻ​റ്​​സ് വി​ങ് ക​ൺ​വീ​ന​ർ ഷ​ഹീ​ൻ അ​ൽ ഹി​ക​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യു.​എ​ച്ച്.​എ​ൽ.​സി ക​ൺ​വീ​ന​ർ അ​മീ​ൻ മ​ദീ​നി, അ​നീ​സ് എ​ട​വ​ണ്ണ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ശ​ബാ​ബ് കാ​ളി​കാ​വ്, സ​ഹീ​ർ പു​ളി​ക്ക​ൽ, ത​ൻ​സീം കാ​ളി​കാ​വ്, മി​ർ​ഫാ​ൻ എ​ട​വ​ണ്ണ, അ​ഹ്‌​ലം അ​ര​ക്കി​ണ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Youth should be made a reality – RICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.