യൂത്ത് ഇന്ത്യ ക്രിക്കറ്റ് കപ്പ് വിന്നേഴ്സ് ട്രോഫി സീസൺ ഫോർ അനാച്ഛാദനം ചെയ്തപ്പോൾ
റിയാദ്: യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന യൂത്ത് ഇന്ത്യ കപ്പ് സീസൺ ഫോർ വിന്നേഴ്സ് ട്രോഫി ഫിൻപാൽ മാർക്കറ്റിങ് മാനേജർ മുഹമ്മദ് നിഫ്രാസ് പ്രകാശനം ചെയ്തു. സുലൈ ഓയാസിസ് ഇസ്തിറാഹയിൽ നടന്ന ട്രോഫി ലോഞ്ചിങ് പരിപാടിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, യൂത്ത് ഇന്ത്യ ക്ലബ് അംഗങ്ങൾ, വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മുഹമ്മദ് കുട്ടി (സാറ സ്പെയർ പാർട്സ്), ഇഹ്തിഷാം (ഗ്ലോബ് ലോജിസ്റ്റിക്), ശംസുദ്ദീൻ (പേൾ ഡി.സി), ശറഫുദ്ദീൻ (സൈൻ എക്സ്), കെ.സി.എ പ്രസിഡന്റ് ഷാബിൻ, യൂത്ത് ഇന്ത്യ രക്ഷാധികാരി ലത്തീഫ് ഓമശ്ശേരി എന്നിവർ സംസാരിച്ചു. അൻസീം ബഷീർ ടൂർണമെൻറ് ഫിക്സ്ചർ വേദിയിൽ അവതരിപ്പിച്ചു.
യൂനിവേഴ്സൽ ഹെവി എക്യുപ്മെന്റ്, പവർ ലൈഫ് ജിം, സി ബി ടി ട്രേഡിങ് എന്നീ പ്രധാന പ്രായോജകരുടെ പ്രതിനിധികളും ടൂർണമെന്റിലെ 16 ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ഫൈസൽ കൊല്ലം സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി കൺവീനർ നുവൈർ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ റിഷാദ് എളമരം, മുഹ്സിൻ അയ്യാടൻ, എ.കെ. ഷഫീഖ്, റിയാസ് ചെറുകോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരങ്ങൾ ഈ മാസം 23, 30 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.