യൂത്ത് ഇന്ത്യ ക്രിക്കറ്റ് ജേതാക്കളായ അൽ ഖസ്വ ക്രിക്കറ്റ് ക്ലബ്ബ് കിരീടവുമായി
റിയാദ്: യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് റിയാദ് സംഘടിപ്പിച്ച രണ്ടാഴ്ച നീണ്ട ക്രിക്കറ്റ് ടൂർണമെൻറിൽ അൽ ഖസ്വ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ടെക്സ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആഷസ് റിയാദിനെ 26 റൺസിന് തോൽപ്പിച്ചാണ് ടീം ഖസ്വ കിരീടത്തിൽ മുത്തമിട്ടത്. നാല് വിക്കറ്റ് നേടി ആഷസിെൻറ ബാറ്റിങ് നിരയെ എറിഞ്ഞിട്ട അഫ്രോസ് ആണ് ‘കളിയിലെ താര’മായി തെരഞ്ഞെടുക്കപ്പെട്ടത്. അഫ്രോസ് തന്നെയാണ് ടൂർണമെൻറിലെ മികച്ച ബൗളറും.
‘ആഷസി’ന്റെ ഇർഷാദ് മികച്ച ബാറ്റ്സ്മാനായും ഐ ലീഡ് ക്രിക്കറ്റ് ക്ലബിന്റെ അലി പത്താൻ ടൂർണമെൻറിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ടീം പാരമൗണ്ട്, മാസ്റ്റേഴ്സ് റിയാദ് എന്നീ ക്ലബ്ബുകളെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയാണ് അൽ ഖസ്വയുടെ ഫൈനൽ പ്രവേശം. 16 ടീമുകൾ മാറ്റുരച്ച ടൂർണമെൻറ് കെ.സി.എ, എം.സി.എ, ടെക്സ എന്നീ ഗ്രൗണ്ടുകളിലായാണ് നടന്നത്.
ആഷസ് റിയാദ് റണ്ണർ അപ് ട്രോഫിയുമായി
വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും ഫിൻപാൽ റിയാദ് ഹെഡ് നിഫ്റാസ്, പേൾ ഡി-ത്രീ സി.ഇ.ഒ ഫഹീം, സി.ബി.ടി ട്രേഡിങ്ങ് എം.ഡി മശ്ഹൂദ്, യൂത്ത് ഇന്ത്യ രക്ഷാധികാരികളായ പി.പി. അബുൽ ലത്തീഫ്, സദറുദ്ദീൻ കീഴിശ്ശേരി, താജുദ്ദീൻ ഓമശ്ശേരി, യൂത്ത് ഇന്ത്യ പ്രസിഡൻറ് ഫൈസൽ കൊല്ലം എന്നിവർ വിതരണം ചെയ്തു. ‘ഫേവ്റേറ്റ് ടീം’ കോണ്ടസ്റ്റ് വിജയികളായ ടീം ജി.ഡി.ആറിനും ലക്കിഡ്രോ വിജയികൾക്കും സമ്മാനങ്ങൾ നൽകി. അമ്പയർമാരായ റോഷൻ, സിയാദ് എന്നിവരാണ് ഫൈനൽ മത്സരം നിയന്ത്രിച്ചത്.
യൂത്ത് ഇന്ത്യ എക്സ്കോം അംഗങ്ങളായ ബാസിത് കക്കോടി, അബ്ദുറഹ്മാൻ മൗണ്ടു, സി.എം.എ. സുഹൈൽ, ഹിഷാം പൊന്നാനി എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ നുവൈർ (ടൂർണമെൻറ് കമ്മിറ്റി കൺവീനർ), മുഹ്സിൻ, ജവാദ്, ഷെഫീഖ്, റിഷാദ്, നബീൽ പാഴുർ, അൻസീം, അഷ്ഫാഖ്, നസീഫ്, റിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.