Posted On
date_range Updated On
date_range ജുബൈലിൽ അക്കൗണ്ടന്റായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി
ജുബൈൽ: ജുബൈലിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി. മൂവാറ്റുപുഴ പായിപ്ര മേക്കാലിൽ മൈതീൻ (37) ആണ് മരിച്ചത്. മാസങ്ങൾക്ക് മുമ്പ് ശാരീരിക അസ്വസ്ത കാരണം നാട്ടിൽ പോയി നടത്തിയ പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചിരുന്നു.
ഭാര്യ ഫസീല ജുബൈൽ കിംസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിരുന്നു. ഏഴും നാലും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. ആശ്രയ മുവാറ്റുപുഴ പ്രവാസി സംഘം ദമ്മാം അംഗമായിരുന്ന മൈതീന്റെ നിര്യാണത്തിൽ പ്രസിഡന്റ് അഷ് റഫ് മൂവാറ്റുപുഴ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.