മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം​ റിയാദിൽ മരിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി അരക്കുപറമ്പ് കോതപ്പുറത്ത ് ഇസ്ഹാഖ് (35) ആണ് മരിച്ചത്. റിയാദ് ഉമ്മുൽ ഹമാമിൽ ഒരു റൊട്ടി നിർമാണ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെയും ആയിശയുടെയും മകനാണ്.

ഭാര്യ: ബീനാ ബീഗം. മക്കൾ: സൈനുദ്ദീൻ, ഷഹനാസ്, സാഫിർ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹോദരൻ യൂനുസിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.

Tags:    
News Summary - young man from malappuram died in riyadh -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.