യൂസുഫ് ഹാജിക്ക് വേങ്ങര കൂട്ടായ്മ യാത്രയയപ്പ് നൽകി

ജിദ്ദ: നാല് പതിറ്റാണ്ടി​​െൻറ പ്രവാസം കഴിഞ്ഞ്​ നാട്ടിലേക്ക് മടങ്ങുന്ന വള്ളിക്കാപ്പറ്റ മുഹമ്മദ് യൂസുഫ് ഹാജിക്ക് വേങ്ങര അരീകുളം മഹല്ല് പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. എഴുപതുകളുടെ അവസാനം കപ്പൽ മാർഗം സൗദിയിൽ വന്നിറങ്ങിയത് മുതൽ ജിദ്ദയിലും മക്കയിലുമായി വിവിധ കമ്പനികളിൽ ജോലി ചെയ്​ത യൂസുഫ് ഹാജി പഴയ തലമുറയിലെ പ്രവാസികൾക്ക് സുപരിചിതനാണ്. ഇടക്കാലത്ത്​ പ്രവാസം നിർത്തി നാട്ടിൽ തങ്ങിയെങ്കിലും വീണ്ടും തിരിച്ചെത്തി. സ്വന്തം നാട്ടുകാരുടെ മഹല്ല് കൂട്ടായ്മ സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതായി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് അബ്്ദുൽ ലത്തീഫ് ഉപഹാരം നൽകി.
നാസർ പുല്ലമ്പലവൻ, നൗഷാദ് അലി, വേങ്ങര നാസർ, സി ടി ആബിദ്, നൗഷാദ് പൂച്ചേങ്ങൽ, ഇഖ്ബാൽ പുല്ലമ്പലവൻ തുടങ്ങിയവർ ആശംസ നേർന്നു.

Tags:    
News Summary - yoosaf haji yathrayaypp-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.