യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (വൈ.ഐ.എഫ്.എ) കീഴിൽ അഖില സൗദി സെവൻസ് ഫുട്ബാൾ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കും. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി 12.30 ന് മത്സരം 'കിക്ക് ഓഫ്' ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘റീം അൽ ഔല’ വൈ.ഐ.എഫ്.എ ചാമ്പ്യൻസ് കപ്പിനു വേണ്ടി നടക്കുന്ന മത്സരത്തിൽ സൗദിയിലെ പ്രമുഖ ഫുട്ബാൾ ക്ലബ്ബുകളിലെ ടീമുകളും കളിക്കാരും മാറ്റുരക്കും. മത്സരത്തിലെ വിന്നേഴ്സിന് 7777 റിയാലും റണ്ണേഴ്സിന് 4444 റിയാലും ‘പ്രൈസ് മണി’ നൽകുമെന്നും സംഘാടകർ പ്രഖ്യാപിച്ചു. ഉദ്ഘാടനവേളയിൽ യാംബുവിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളും പ്രതിനിധികളും മുഖ്യാതിഥികളായി പങ്കെടുക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.