ജിദ്ദയിൽ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
ജിദ്ദയിൽ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് പരിശീലന പരിപാടി ഒക്ടോബർ 10 ന്
ജിദ്ദ : ദീർഘകാലമായി ജിദ്ദയിൽ സജീവമായി പ്രവൃത്തിച്ചുവരുന്ന ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെ (ബിഗ്) ആഭിമുഖ്യത്തിൽ ബിസിനസ് മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 'ബിസിനസ് ബ്രേക്ക് ത്രൂ സമ്മിറ്റ്' എന്ന ശീർഷകത്തിൽ ഒക്ടോബർ 10 ന് വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ടാണ് പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടി. എക്സ് . ബിസിനസ് എക്കോ സിസ്റ്റം സ്ഥാപകനും പ്രമുഖ ബിസിനസ് പരിശീലകനുമായ ഫസൽ റഹ്മാൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും. കേവലം മോട്ടിവേഷണൽ സെഷനുകൾക്കപ്പുറം ബിസിനസ് മേഖലയെ വ്യവസ്ഥാ പിതമായി വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ഉടമകൾക്ക് ആവശ്യമായ പ്രായോഗിക മാർഗ നിർദേശങ്ങൾ നൽകുന്ന വേദിയായിരിക്കും ഈ പരിശീലന പരിപാടി. തങ്ങളുടെ ബിസിനസിനെ പുതിയ തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്ന സംരംഭകരെയാണ് പരിശീലന പരിപാടി ലക്ഷ്യം വെക്കുന്നത്.
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് (സിജി ) ജിദ്ദ ചാപ്റ്ററിന് കീഴിലാണ് ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ്. സൗദിയിൽ ബിസിനസ് വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ അനുകൂലമായ സഹചര്യമാണുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്താൻ 'ബിഗ്' ഒരുക്കുന്ന പരിശീലന പരിപാടി സഹായിക്കുന്നതാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. ബിസിനസ് ബ്രേക്ക് ത്രൂ സമ്മിറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 0582 898 065 , 0506 552 828 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് ഭാരവാഹികൾ പറഞ്ഞു. ഡയറക്ടർ കെ .എം. റിയാസ്, അഷ്ഫാഖ് മേലെകണ്ടി, ഡോക്ടർ ഫൈസൽ, ഉനൈസ് ചെറുമല , റഷീദ് അമീർ, സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.