ജുബൈൽ: ജുബൈലിലെ മുൻനിര ക്ലബുകളിൽ ഒന്നായ യൂത്ത് ഫുട്ബാൾ ക്ലബ് (വൈ.എഫ്.സി) ജുബൈൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ‘ക്രിസ്റ്റൽ വൈ.എഫ്.സി ചാമ്പ്യൻസ് കപ്പ് 2K25’ എന്ന ശീർഷകത്തിലാണ് ടൂർണമെൻറ്. 8,888 സൗദി റിയാൽ ആണ് സമ്മാന തുക.
ഡിസംബർ 26, ജനുവരി ഒന്ന്, രണ്ട് തീയതികളിൽ ജുബൈൽ ഫിഫ അരീന സ്റ്റേഡിയത്തിൽ സെവൻസ് ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുകയെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0560079498, 0544289230 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.