യമന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന് സൗദി സഖ്യസേന

റിയാദ്: യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യസേനയുടെ പ്രഖ്യാപനം.

പ്രശ്ന പരിഹാരത്തിന് രാഷ്ട്രീയ നീക്കം നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ നടപടികളുമായി സഹകരിക്കാനും സഖ്യസേന തീരുമാനിച്ചതായി വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

രാഷ്ട്രീയ പരിഹാരമാണ് യു.എന്‍ ലക്ഷ്യം. അതുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പരിഹാരമാണ് സൗദിയും ആവശ്യപ്പെടുന്നത്. സമാധാന ശ്രമങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പ്രാരംഭ ചര്‍ച്ചകള്‍ക്കായി യു.എന്‍ മധ്യസ്ഥന്‍ യമനിലെത്തും.

Tags:    
News Summary - Yemen War Saudi Arabia -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.