യാത്രയയപ്പ് നൽകി

അൽഖോബാർ: 11 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങുന്ന സിബ്ഗത്തുല്ലക്ക് യൂത്ത് ഇന്ത്യ റൗദ യൂനിറ്റ് യാത്രയയപ്പ ് നൽകി. നൗഫൽ കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. അബ്​ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ചു. ത്വയ്യിബ് പെരുമ്പടപ്പ്, ഫായിസ്, റഊഫ്, സലാം, നൗഫർ, നിഷാദ് എന്നിവർ സംസാരിച്ചു. യൂനിറ്റി​​​െൻറ ഉപഹാരം ത്വയ്യിബ് കൈമാറി. തൻസീൽ നന്ദി പറഞ്ഞു.റിയാദ്: 27 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേളി ന്യൂസനാഇയ ഏരിയ പ്രസിഡൻറ്​ പുരുഷോത്തമന് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.

ന്യൂസനാഇയയിലെ ഗോള്‍ഡൻ സ്​റ്റാര് ‍(ഹൈസ്) കമ്പനിയില്‍ ഫോര്‍മാനാണ്​. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി. ബത്​ഹയില്‍ നടന്ന ചടങ്ങിൽ ഏരിയ വൈസ് പ്രസിഡൻറ്​ ഫൈസല്‍ മടവൂർ അധ്യക്ഷത വഹിച്ചു. ജലീല്‍, കെ.പി.എം സാദിഖ്, ദയാനന്ദൻ ഹരിപ്പാട്, ഷൗക്കത്ത് നിലമ്പൂര്‍, സുധാകരൻ കല്യാശ്ശേരി, ഷമീർ കുന്നുമ്മൽ, വർഗീസ്, നാരായണൻ കയ്യൂർ, റഷീദ് മേലേതിൽ, ശ്രീകാന്ത് കണ്ണൂർ, ബൈജു ബാലചന്ദ്രൻ, ചെല്ലപ്പൻ, ഹുസൈൻ എന്നിവര്‍ സംസാരിച്ചു.
ഏരിയയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരവും യൂനിറ്റി​​​െൻറ ഉപഹാരം സെക്രട്ടറി മോഹനനും കൈമാറി. സുരേഷ് കണ്ണപുരം സ്വാഗതവും പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - yathrayapp-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.