യാര സ്കൂൾ കിൻഡർഗാർട്ടൻ ബിരുദദാനചടങ്ങിൽനിന്ന്
റിയാദ്: യാര ഇന്റർനാഷനൽ സ്കൂളിൽ കിൻഡർഗാർട്ടൻ ബിരുദദാനച്ചടങ്ങ് ആഘോഷമായി നടത്തി. പ്രിൻസിപ്പൽ ആസിമ സലിം സ്വാഗതം പറഞ്ഞു.
അൽ ആലിയ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കവിത ലത കതിരേശൻ, ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഇഫ്റാൻ, ഹബീബ് ശൈഖ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂൾ മുഖ്യരക്ഷാധികാരി ഹബീബുറഹ്മാൻ സംസാരിച്ചു.
നഴ്സറി, യു.കെ.ജി വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഏറെ ആകർഷകമായിരുന്നു. ആത്മവിശ്വാസത്തോടും നിറഞ്ഞ ചിരിയോടും വേദിയിലേക്ക് കടന്നുവന്ന ഓരോ കുഞ്ഞും അഭിമാനത്തിന്റെ പ്രതീകങ്ങളായിരുന്നു.
വിദ്യാർഥി ജീവിതത്തിന്റെ പുതിയൊരു പടവ് കയറിയ കുട്ടികളെ സ്കൂൾ രക്ഷാധികാരി, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, മിഡിൽ ലീഡേഴ്സ് എന്നിവർ മെറിറ്റ് സ്ക്രോൾ നൽകി അഭിനന്ദിക്കുകയും ആശീർവദിക്കുകയും ചെയ്തു. രണ്ട് വേദികളിലായി നടന്ന കലാപരിപാടികൾ ചടങ്ങിന്ന് മാറ്റുകൂട്ടി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കിൻഡർഗാർട്ടൻസൂപ്പർവൈസർ റുക്സാന സനീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.