യാമ്പു സാംസ്കാരിക പരിപാടിയിൽ ശ്രദ്ധയാകർഷിച്ച്​ മലയാളി ബാലിക

യാമ്പു: 12ാമത്​ യാമ്പു പുഷ്പമേളയോട്​ അനുബന്ധിച്ച്  നടന്ന കലാ സാംസ്കാരിക പരിപാടിയിൽ മലയാളി ബാലികയുടെ സ്​റ്റേജ് ഷോ ഏറെ ശ്രദ്ധേയമായി. പാലക്കാട് സ്വദേശികളായ മുഹമ്മദ് ശിഹാബ് ^ ശബാന ദമ്പതികളുടെ മകൾ ഷിസ കഴിഞ്ഞ ദിവസം പുഷ്പ നഗരിയിലെ വേദിയിൽ ആലപിച്ച  ഇംഗ്ലീഷ് ഗാനം നിറഞ്ഞ കൈയടിയോടെയാണ് പുരുഷാരം വരവേറ്റത്.

സ്വദേശി കുട്ടികളുടെ മാത്രം പരിപാടികൾ അരങ്ങേറുന്നതിനിടയിലാണ്​ ആറാം ക്ലാസ് വിദ്യാർഥിനിയായ ഷിസയുടെ ഗാനം  സദസ്സ് ആസ്വദിച്ചത്. ഇന്ത്യയിൽ നിന്നും ഷിസക്ക്​ മാത്രമാണ്​ സ്​റ്റേജ്​ പരിപാടിക്ക്​ അവസരം ലഭിച്ചത്​.  

Tags:    
News Summary - yanbu flower show-saudi-saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.