വൈ.എം.എ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് യാംബു യുനീക് എഫ്.സി സമാഹരിച്ച തുക സലിം വേങ്ങര, അജോ ജോർജ് എന്നിവർക്ക് ക്ലബ് ഭാരവാഹികൾ കൈമാറുന്നു
യാംബു: യുനീക് എഫ്.സി, റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഒന്നാമത് യുനീക് അറബ് കപ്പ് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽനിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ) നന്മ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് നൽകി മാതൃകയായി.
വൃക്ക, അർബുദ രോഗികളെ സഹായിക്കുന്ന വൈ.എം.എയുടെ സഹായ നിധിയിലേക്കാണ് യാംബു യൂനീക് എഫ്.സിയുടെ കൈത്താങ്ങ്. യാംബു ടൊയോട്ട തനിമ ഹാളിൽ നടന്ന പരിപാടിയിൽ വൈ.എം.എ പ്രസിഡന്റ് സലിം വേങ്ങര, നന്മ യാംബു കൺവീനർ അജോ ജോർജ് എന്നിവർക്ക് യുനീക് എഫ്.സി ഭാരവാഹികൾ തുക കൈമാറി. സലിം വേങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷാനവാസ് മസ്കൻ വണ്ടൂർ, എ.പി. സാക്കിർ, അബ്ദുറഹീം കരുവന്തിരുത്തി എന്നിവർ ആശംസ നേർന്നു.
അജോ ജോർജ് സ്വാഗതവും സിദ്ദീഖുൽ അക്ബർ നന്ദിയും പറഞ്ഞു. യുനീക് എഫ്.സി അംഗങ്ങളായ ഷൈജൽ വണ്ടൂർ, സൈനുൽ ആബിദ് മഞ്ചേരി, സുഹൈൽ വണ്ടൂർ, അലി മഞ്ചേരി, ഷിയാസ് ഒറ്റത്തറ, സഫീൽ കടന്നമണ്ണ, സനീൻ വണ്ടൂർ, ഷാജഹാൻ വണ്ടൂർ, ജംഷീദ് വണ്ടൂർ, നിസാർ നിലമ്പൂർ, മഹ്റൂഫ് കവളമുക്കട്ട, ഹാരിസ് വണ്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.