യാംബു: ‘നിങ്ങളുടെ സുരക്ഷയും സമാധാനവും ഞങ്ങളുടെ ലക്ഷ്യം’ എന്ന ശീർഷകത്തിൽ യാംബു ട്രാ ഫിക് വിഭാഗം കാമ്പയിൻ പ്രവർത്തനങ്ങൾ സജീവം.
യാംബു ഗവർണറേറ്റിലെ പടിഞ്ഞാറൻ തീരപ് രദേശ റോഡിൽ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡ് സുരക്ഷ നിയമങ്ങളിൽ അവബോധം നൽകുന്ന ലഘുലേഖകളും സമ്മാനങ്ങളും വിതരണം ചെയ്തു. ബോധവത്കരണ പരിപാടിയുടെ രണ്ടാംഘട്ട ലഘുലേഖകളാണ് പൊലീസ് കഴിഞ്ഞദിവസം വ്യാപകമായി വിതരണം ചെയ്തത്.
റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ ഡ്രൈവർമാരും ജനങ്ങളും കർശന ജാഗ്രത പാലിച്ചാൽ അപകടങ്ങളിൽനിന്ന് വിമുക്തി നേടാമെന്ന ബോധവത്കരണമാണ് കാമ്പയിനിലൂടെ നൽകുന്നത്. രാജ്യത്തിെൻറ വിവിധ മേഖലകളിൽ വ്യത്യസ്തമായ പ്രചാരണ പരിപാടികൾ റോഡ്സുരക്ഷ കാമ്പയിനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. യാംബുവിലെ കാമ്പയിൻ ഉദ്ഘാടനം യാംബു പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി നിർവഹിച്ചു. കാമ്പയിനോടനുബന്ധിച്ച് റോഡരികിൽ വലിയ പ്രചാരണ ബോർഡുകളും ബഹുവർണ ഫ്ലക്സ് ഫലകങ്ങളും വ്യാപകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. കാമ്പയിൻ ബോർഡുകളുടെ വലിയ യൂനിപോളുകളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.