സ്വദേശിവത്​കരണ പരിശോധന: യാമ്പുവിൽ എട്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

യാമ്പു: സ്വദേശിവത്​കരണ നടപടിയുടെ ഭാഗമായി യാമ്പുവിൽ തൊഴിൽ കാര്യ ഉദ്യോഗസ്ഥർ 58 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 13 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമം ലംഘിച്ച എട്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ചിലർക്ക് പിഴയും ചുമത്തി. സ്വദേശി അനുപാതമനുസരിച്ച്​ നിയമനം നടത്താത്തതും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കാത്തതുമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വര​ും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - yamboovil parishodanan-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.