??????? ?????? ?????????? ??????? ???? ????. ????????? ??? ???? ???????? ????????????? ??????? ???????????????

തൊഴിലാളികളുടെ വേതനം വൈകി; മന്ത്രാലയം ഇടപെടലിൽ പരിഹാരം

യാമ്പു: ത്വയ്യിബ യൂനിവേഴ്സിറ്റിയിൽ നിർമാണ ജോലി കരാറെടുത്ത സ്വകാര്യ കമ്പനി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതി ൽ വീഴ്‌ച വരുത്തിയതിനെ തുടർന്ന്​ തൊഴിൽ മന്ത്രാലയം ഇടപെട്ടു. ഒരു വർഷം വരെ വേതനം മുടങ്ങിയ സാഹചര്യത്തിൽ 11 തൊഴിലാളി കൾ യാമ്പു ലേബർ കോടതിയിൽ പരാതി നൽകിയിരുന്നു. പരിഹാരമുണ്ടാകാതെ നീണ്ടപ്പോൾ മദീനയിലെ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ഡയറക്ടർ ജനറൽ എൻജിനീയർ അബ്​ദുല്ല ബിൻ ഗാസി അൽസഹ്‌ദി ഇടപെട്ടു പരിഹരിക്കുകയായിരുന്നു. യാമ്പു ലേബർ ഓഫീസിൽ പരാതിപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണാൻ അദ്ദേഹം ഉത്തരവ് നൽകി.

ലേബർ കോടതി മുഖേന കമ്പനി അധികൃതരെ വിളിച്ചു വരുത്തി രണ്ടാഴ്ചക്കകം ശമ്പള കുടിശിക നൽകാൻ കൽപ്പിച്ചു. സേവനം നൽകിയവരുടെ വേതനം തക്ക സമയത്ത് നൽകാൻ കമ്പനിയുടെ ഉത്തരവാദിത്തമുള്ളവർക്ക് ബാധ്യതയുണ്ടെന്നും വേതനം വൈകിയതിൽ കമ്പനിയുടെ നിരുത്തരവാദിത്തമാണ് വ്യക്തമാകുന്നതെന്നും മന്ത്രാലയം ഡയറക്ടർ പറഞ്ഞു. ഓരോ ലേബർ കോടതിയും തൊഴിലാളികളുടെ പ്രശ്നങ്ങൾ തക്കസമയത്ത് പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - yamboo-thayyiba university-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.