യാംബു: കോവിഡ്-19 പ്രതിരോധത്തിെൻറ ഭാഗമായി ബുധനാഴ്ച മുതൽ കർഫ്യൂ സമയം ഉച്ചകഴിഞ്ഞ് മൂ ന്നു മുതലാക്കിയപ്പോൾ യാംബു വ്യവസായനഗരവും പൂർണമായി നിശ്ചലമായി. മൂന്നു മണിയാകു ന്നതിന് മുമ്പുതന്നെ ആളുകൾ താമസസ്ഥലങ്ങളിൽ കയറി. കടകൾ പതിവിലും നേരേത്ത അടച്ചു. നഗരിയിലെ തിരക്കുപിടിച്ച റോഡുകളിൽ അങ്ങിങ്ങായി ചില പൊലീസ് വാഹനങ്ങളൊഴിച്ച് പൂർണമായും വിജനമായി.
യാംബുവിലും ഒന്നിലധികം പേർക്ക് കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയത്. നഗരിയിലെ പ്രധാന റോഡുകളിലെല്ലാം വിവിധ സുരക്ഷാസേനകളുടെ പട്രോളിങ് സജീവമാണ്. നിരോധനാജ്ഞ ഇല്ലാത്ത സമയങ്ങളിൽപോലും കടകളുടെ മുന്നിലും മറ്റും ആളുകൾ കൂടിനിൽക്കുന്നതിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.