റിയാദ്: യമനിൽ പടർന്ന് പിടിച്ച കോളറക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യയുടെ 66.7 ദശലക്ഷം ഡോളറിെൻറ സഹായം. കിരീടാവകാശി അമീർ മുഹമ്മദിെൻറ മുൻകൈയിലാണ് കിങ് സൽമാൻ സെൻറർ ഫോർ റിലീഫ് ആൻറ് ഹ്യുമാനിറ്റേറിയൻ എയ്ഡ് വഴി ധനസഹായം നൽകിയത്. യമനിലെ കോളറ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുനിസെഫിനും ലോകാരോഗ്യസംഘടനക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമാണ് തുക. യമനിലെ മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമാണിത്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ശുദ്ധജലം, മാലിന്യ നിർമാർജനം, പൊതുജനാരോഗ്യം തുടങ്ങിയ രംഗങ്ങളിലും ഇൗ സഹായം ഉപയോഗപ്പെടുത്തും. യമനിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ആരോഗ്യ സംഘടനകളുമായി സജീവമായി സഹകരിക്കുന്നുണ്ടെന്ന് കിങ് സൽമാൻ െസൻറർ ജനറൽ സൂപ്പർവൈസറും റോയൽകോർട്ട് ഉപദേഷ്ടാവുമായ അബ്ദുല്ല അൽ റബീഹ് അറിയിച്ചു. യൂനിസെഫിെൻറയും ലോകാരോഗ്യ സംഘടനയുടെയും ആവശ്യങ്ങൾ ചെവിക്കൊണ്ട് അവർക്ക് വേണ്ട ധനസഹായം നൽകുന്നുണ്ട്. യമനിലെ പൊതുജനാരോഗ്യം മെച്ചെപടുത്തുന്നതിനായി സഹകരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്റ്റംബറിൽ പടർന്നുപിടിക്കാൻ ആരംഭിച്ച കോളറ ഇതിനകം മൂന്നുലക്ഷത്തിലധികം പേർക്ക് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 1265 പേർ മരിച്ചു. മരണപ്പെട്ടവരിൽ നാലിലൊന്നും കുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.