യമന്‍ സമാധാന ചര്‍ച്ച: യു.എൻ ദൂതൻ റിയാദിലേക്ക്​

ജിദ്ദ: യമന്‍ സമാധാന ചര്‍ച്ച സ്വീഡനിൽ നടക്കാനിരിക്കെ യു.എൻ ദൂതൻ മാര്‍ടിന്‍ ഗ്രിഫിത്​ റിയാദിലേക്ക്. യമന്‍ സര്‍ക്കാറുമായും ഹൂതികളുമായും യു.എന്‍ മധ്യസ്ഥ​​​െൻറ ചര്‍ച്ച പൂര്‍ത്തിയായി. ഹൂതികളുടെ പക്കലുള്ള ഹുദൈദ തുറമുഖത്തി​​​െൻറ ചുമതല ഏറ്റെടുത്ത് സമാധാന ചര്‍ച്ച തുടങ്ങാനാണ് നീക്കം. ഇതി​​​െൻറ ഭാഗമായി യു എന്‍ ദൂതന്‍ ഉടൻ റിയാദിലെത്തും. യമനിലേക്കുള്ള പ്രത്യേക ദൂതന്‍ മാര്‍ടിന്‍ ഗ്രിഫിത്​ നടത്തുന്ന നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ്​​ റിപ്പോർട്ട്​​. ഹൂതികളുടെ പക്കലുള്ള ഹുദൈദ തുറമുഖത്തി​​​െൻറ ഉത്തരവാദിത്തം യു.എന്‍ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ ഏല്‍പിക്കാനാണ് നീക്കം. ഹൂതികളുമായി ഇതിന് ചര്‍ച്ച പൂര്‍ത്തിയാക്കി. ഹുദൈദയാണ് പ്രധാന മർമ്മമെന്ന് മാർടിൻ ഗ്രിഫിത്​ പറഞ്ഞു. അതുകൊണ്ട് ഹുദൈദയിൽ നിന്ന്​ തന്നെ തുടങ്ങണം. ഹൂതികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കികഴിഞ്ഞു. വിശാല ചര്‍ച്ചക്ക്​ വേദിയൊരുക്കാനാണ് ശ്രമം^ അദ്ദേഹം പറഞ്ഞു. സര്‍ക്കാറുമായും ചര്‍ച്ച പൂര്‍ത്തിയാക്കി. ഇനി വിഷയത്തില്‍ ഇടപെടുന്ന സൗദി സഖ്യസേനയുടെ നിലപാട് നിര്‍ണായകമാണ്.

Tags:    
News Summary - yaman samadanaa charcha-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.