ജിദ്ദ: യമൻ പ്രധാനമന്ത്രി അഹമദ് ഉബൈദ് ബിൻ ദാഗിറും മന്ത്രിസംഘവും താൽകാലിക തലസ്ഥാനമായ ഏഡനിലെത്തി. റിയാദിൽ കഴിയുകയായിരുന്ന ഇവർ വ്യാഴം വൈകിട്ടാണ് വിമാനത്തിൽ ഏഡനിലേക്ക് പുറപ്പെട്ടത്. ഏഡൻ വിമാനത്താവളത്തിൽ സൈനിക നേതൃത്വം ഇവരെ സ്വീകരിച്ചു. യമെൻറ മഹത്തായ വിജയത്തിെൻറ വർഷമാണിതെന്ന് അഹമദ് ഉബൈദ് പ്രതികരിച്ചു. അനീതി അവസാനിക്കപ്പെടുന്ന വർഷമാണിത്. ദേശീയ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തെ ഇറാൻ പദ്ധതി തകർക്കാനുള്ള നീക്കങ്ങൾ യമനി സർക്കാരും അറബ് സഖ്യസേനയും പൂർവാധികം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.