യമൻ സൈന്യം സഅദക്കരികെ; ഹൂതികളുടെ ആയുധക്കടത്ത്​ തടഞ്ഞു-സഖ്യസേന വക്​താവ്​

റിയാദ്​: ഹുദൈദക്ക് പിന്നാലെ ഹൂതി നിയന്ത്രിത മേഖലയായ സഅദ ലക്ഷ്യം വെച്ച് യമൻ സൈന്യം നീക്കം തുടങ്ങിയതായി സൗദി സഖ്യസേന വക്​താവ്​ കേണൽ തുർകി അൽ മാലികി ദമ്മാമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവില്‍ ഹുദൈദയിലാണ് സൈന്യമുള്ളത്. ഇവര്‍ സഅദ ഗവര്‍ണറേറ്റ് ലക്ഷ്യം വെച്ച് നീങ്ങുകയാണ്.  ഹൂതി നിയന്ത്രണത്തിലുള്ള നഗരമാണ് സഅദ. ഹൂതികള്‍ ആയുധം നീക്കുന്ന മാര്‍ഗങ്ങളെല്ലാം സേന പിടിച്ചെടുത്തു കഴിഞ്ഞു. സഅദക്ക് 18 കി.മീ അകലെയാണിപ്പോള്‍ സൈന്യം. അതേസമയം രാഷ്​ട്രീയ പരിഹാരത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി സഖ്യസേന ആവര്‍ത്തിച്ചു. യമനിലേക്കുള്ള മാനുഷിക സഹായങ്ങള്‍ നിര്‍ബാധം തുടരും. 

സൗദിയെ ലക്ഷ്യം വെച്ച് ഹൂതികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതായും  അദ്ദേഹം പറഞ്ഞു. ഹൂതികള്‍ ഒരു മാസത്തിനിടെ 20 ആക്രമണം  സൗദിക്ക്​ നേരെ നടത്തി.  എല്ലാ ആക്രമണങ്ങളെയും സൗദി തകർത്തുവെന്ന്​ അൽമാലികി പറഞ്ഞു. ഏത്​ ആക്രമണവും നേരിടാൻ സജ്ജമാണ്​ സൗദി. ഹൂതികൾക്ക്​ ആയുധങ്ങൾ ഇറാനിൽ നിന്നെത്തുന്നുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. ഇതിന്​ തെളിവുണ്ട്​. ഹൂദൈദ തുറമുഖം വഴിയാണ്​ ആയുധമെത്തിയിരുന്നത്​. 

അതിനിടെ ഹുദൈദ വിമാനത്താവളത്തി​​​െൻറ നിയന്ത്രണം യമൻ സെന്യം പിടിച്ചടക്കി. സഖ്യസേന സഹായത്തോടെ യമൻ ​ൈസന്യം ഹൂതികളുമായിനടത്തിയ കനത്ത ഏറ്റുമുട്ടലിന്​ ശേഷമാണ്​ ചൊവ്വാഴ്​ച രാവിലെ വിമാനത്താവളത്തി​​​െൻറ നിയന്ത്രണം പിടിച്ചെടുത്തത്​. എമിറേറ്റി ആംഡ്​ ഫോഴ്​സി​​​െൻറ സഹായത്തോടെയാണ്​ യമൻ സൈന്യം വിജയം വരിച്ചതെന്ന്​ യൂ.എ.ഇ സ്​റ്റേറ്റ്​ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഹൂദൈദ ഹൂതികൾ തിരിച്ചുപിടിച്ചു എന്ന പ്രചാരണം തെറ്റാണെന്ന്​  തുർകി അൽമാലികി പറഞ്ഞു.

Tags:    
News Summary - Yaman army-Hoothi-weapons-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.