റിയാദ്: പുതിയ വർഷത്തെ ആഘോഷത്തോടെ വരവേറ്റ് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്രിസ്മസ് ആഘോഷവും കേക്ക് മുറിയും നടന്നു.
രാത്രി ഒമ്പതിന് ആരംഭിച്ച ആഘോഷ പരിപാടിയിൽ റിയാദിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കലാപരിപാടികൾക്ക് തങ്കച്ചൻ, സൗമ്യ തോമസ്, അഞ്ജു ആനന്ദ്, ക്രിസ്, റിസ്വാൻ തുടങ്ങിയവർ നേതൃത്വം നൽകി. വരുൺ, അൻസാർ കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിൽ ഡി.ജെ മ്യൂസിക്കൽ പ്രോഗ്രാമും അരങ്ങേറി.
റിയാദ് ടാക്കീസ് മേളം ടീം അണിയിച്ചൊരുക്കിയ ക്രിസ്തുമസ് കരോൾ ശ്രദ്ധേയമായി. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അഡ്വൈസറി അംഗം ശിഹാബ് കോട്ടുകാട്, ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോഓഡിനേറ്റർ വല്ലി ജോസ്, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് നിസാർ പള്ളിക്കശ്ശേരി, ജോയിൻ സെക്രട്ടറി സുബി സുനിൽ തുടങ്ങിയവർ പങ്കെടുത്തു. സജിൻ നിഷാൻ അവതാരകനായിരുന്നു. റിയാദ് കൗൺസിൽ മുഖ്യ രക്ഷാധികാരി ബഷീർ കരോളം, പ്രസിഡൻറ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ, ട്രഷറർ സനു മാവേലിക്കര, കോഓഡിനേറ്റർ അഞ്ജു രാഹുൽ, സി.എസ്. ബിനു, ആതിര അജയ്, രാഹുൽ രവീന്ദ്രൻ, ഷാഹിന തിയ്യാട്ടിൽ, അജയ് രാമചന്ദ്രൻ, സിബിൻ കെ. ജോൺ, ജോസ് ആൻറണി തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് കൗൺസിൽ അംഗങ്ങളും കുടുംബങ്ങളും അടക്കം നിരവധിയാളുകൾ പുതുവത്സരാഘോഷ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.