വേൾഡ് മലയാളി ഫെഡറേഷൻ ‘വാക്കത്തൺ’ പരിപാടിയിൽ സംബന്ധിച്ചവർ
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) മിഡിൽ ഈസ്റ്റ് കൗൺസിൽ ഹെൽത്ത് ഫോറത്തിന്റെ ‘ഹെൽത്ത് ഫോർ ആൾ’ എന്ന പ്രമേയത്തില്‍ കിംസ് ഹെൽത്തുമായി സഹകരിച്ച് ആരോഗ്യ പരിരക്ഷാപദ്ധതിയുടെ ഭാഗമായി ‘വാക്കത്തൺ 2025’ സംഘടിപ്പിച്ചു.
സൗദി ദേശീയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദ് മലസിലെ കിങ് അബ്ദുല്ല പാർക്കിൽ നടന്ന വാക്കത്തണിൽ റിയാദ് കൗൺസിലിന്റെയും അൽഖർജ് കൗൺസിലിന്റെയും സഹകരണത്തോടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു.
രാവിലെ ഒമ്പതിന് കിംസ് ഹെൽത്ത് (ജരീർ മെഡിക്കൽ സെന്റർ) റിയാദ് അഡ്മിനിസ്ട്രേഷൻ ഓഫിസർ മുഹമ്മദ് ഫാസിയുദ്ദീൻ വാക്കത്തൺ ജഴ്സി ഡബ്ല്യു.എം.എഫ് നാഷനൽ വൈസ് പ്രസിഡന്റ് സുബി സജിന്‍ നൽകി പ്രകാശനം ചെയ്തു.
ഗ്ലോബൽ ജനറൽ സെക്രട്ടറി നൗഷാദ് ആലുവയും മുഹമ്മദ് ഫാസിയുദ്ദീനുംചേർന്ന് ഫ്ലാഗ്ഓഫ് ചെയ്ത വാക്കത്തോൺ നാഷനൽ പ്രസിഡന്റ് ഷബീർ ആക്കോട് ഉദ്ഘാടനം ചെയ്തു.
മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഷംനാസ് അയൂബ്, റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂർ, റിയാദ് വനിതാവിഭാഗം പ്രസിഡന്റ് സബ്രീൻ ഷംനാസ്, സെക്രട്ടറി അഞ്ജു അനിയൻ, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോഓഡിനേറ്റർ വല്ലി ജോസ്, സ്റ്റാൻഡ്ലി, ജരീർ മെഡിക്കൽ മാർക്കറ്റിങ് ഓഫീസർ നിഹാൽ എന്നിവർ സംസാരിച്ചു.
നാഷനൽ ഇവന്റ് കോഓഡിനേറ്റർ മിഥുൻ ആന്റണി ആമുഖപ്രസംഗം നടത്തി. രണ്ടര കിലോമീറ്റർ ദൂരം താണ്ടിയ വാക്കത്തണിനുശേഷം റിയാദ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗവും ഫിസിക്കൽ എജുക്കേഷൻ സ്പെഷലിസ്റ്റുമായ ഡോ. രാഹുൽ രവീന്ദ്രൻ നയിച്ച ആരോഗ്യപരിപാലന വ്യായാമപരിശീലനം ശ്രദ്ധേയമായി. നാഷനൽ സെക്രട്ടറി ഹെൻറി തോമസ് സ്വാഗതവും ട്രഷറർ അൻസർ അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ വിവിധ കൗൺസിലുകളിലെ കിംസ് ഹെൽത്ത് വാക്കത്തൺ കഴിഞ്ഞ ജനുവരി മുതൽ നടന്നുവരികയാണ്. ബഹ്റൈൻ, ഒമാൻ, യമൻ, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളിൽ ഇതിനകം വാക്കത്തൺ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.