റിയാദ്: ലോക കേരളസഭയുടെ മേഖലാ സമ്മേളനം സൗദി അറേബ്യയിൽ നടത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി. 2023ലെ രണ്ട് മേഖലാ സമ്മേളനങ്ങളിൽ ഒന്നാണ് സൗദിയിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബറിൽ നടക്കുന്ന സമ്മേളനത്തിൽ പ്രവാസികാര്യ വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മേഖലാ സമ്മേളനം സൗദിയിൽ നടക്കുന്നത്, സൗദിയിലെ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കാനും പ്രവാസി മലയാളികൾക്ക് ഉപകാരപ്രദമായ കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യാനുമുതകുമെന്ന് കേളി സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.