സൗദി ആരോഗ്യ മന്ത്രാലയത്തിന്​ ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

ജിദ്ദ: ട്രാക്കോമ ഇല്ലാതാക്കുന്നതിൽ വിജയം വരിച്ചതിന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അബ്ദുൾറഹ്മാൻ അൽജലാജിലിന് ലോകാരോഗ്യ സംഘടന ഡയക്​ടർ ജനറൽ ഡോ. ​ടെഡ്രോസ്​ ഗെബ്രിയേസസിന്റെ അഭിനന്ദന കത്ത് ലഭിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുന്ന കേന്ദ്രമെന്ന നിലയിൽ ആരോഗ്യ പട്ടണ പ്രോഗ്രാമിന് അംഗീകാരം നൽകിക്കൊണ്ടുള്ള സമാനമായ കത്തും മന്ത്രിക്ക്​ ലഭിച്ചു.

ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ആവശ്യകതകളും പൂർത്തിയാക്കിയ ശേഷമാണ്​ രാജ്യത്ത് നിന്ന്​ ട്രാക്കോമ ഇല്ലാതാക്കുക എന്ന ലക്ഷ്യം സൗദി ​അറേബ്യ നേടിയിരിക്കുന്നത്​. ആരോഗ്യകരമായ ഒരു സമൂഹത്തിലേക്ക് എത്തുന്നതിനുള്ള തന്ത്രങ്ങൾ കൈവരിക്കുന്നതിന് പകർച്ചവ്യാധികൾ ഇല്ലാതാക്കാൻ മന്ത്രാലയം ഇപ്പോഴും ശ്രമങ്ങൾ നടത്തിവരികയാണ്​. അന്ധതയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമയെന്ന്​ ലോകാരോഗ്യ സംഘടന സൂചിപ്പിച്ചു.

ലോകമെമ്പാടുമുള്ള ഏകദേശം 19 ലക്ഷം ആളുകളുടെ അന്ധതയ്ക്കും കാഴ്ച വൈകല്യത്തിനും ഇത് കാരണമാണ്​. 2019 മുതൽ ട്രക്കോമ രോഗത്തിൽ നിന്നുള്ള മുക്തി നേടാനുള്ള പദ്ധതി സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്​. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഗവർണറേറ്റുകളിലെയും എല്ലാ ആരോഗ്യ ​കേന്ദ്രങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - World Health Organization congratulates Saudi Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.