ലോകകപ്പി​െൻറ ഉദ്​ഘാടന മത്സരം കാണാൻ അമീർ മുഹമ്മദും

ജിദ്ദ: ലോകകപ്പ്​ ഫുട്​ബാളി​​​െൻറ ഉദ്​ഘാടന മത്സരത്തിൽ സൗദി അറേബ്യ റഷ്യയുമായി ഏറ്റുമുട്ടുന്നത്​ കാണാൻ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമെത്തും. സൗദി ടീമിന്​ പിന്തുണയുമായി കിരീടാവകാശി എത്തുമെന്ന വാർത്തയെ രാജ്യത്തെ കായികപ്രേമികൾ ആവേശത്തോടെയാണ്​ സ്വീകരിച്ചത്​. ഇൗമാസം 14 ന്​ മോസ്​കോയിലെ ലുസ്​നികി സ്​റ്റേഡിയത്തിലാണ്​ ഉദ്​ഘാടന മത്സരം. ലോകകപ്പി​​​െൻറ ഉദ്​ഘാടന മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ അറബ്​ ടീമാണ്​ സൗദി അറേബ്യ. ഗ്രൂപ്പ്​ എ യിൽ സൗദിക്കും റഷ്യക്കും പുറമേ, ഇൗജിപ്​തും ഉറുഗ്വേയുമാണ്​ ഉള്ളത്​.  

Tags:    
News Summary - world cup-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.