ലോകകപ്പ്​: ‘സൗദിയ’ റഷ്യയിലേക്ക്​ നേരിട്ട്​ സർവീസ്​ തുടങ്ങുന്നു

ജിദ്ദ: ജൂണിൽ ലോകകപ്പ്​ ഫുട്​ബാൾ റഷ്യയിൽ തുടങ്ങാനിരി​െക്ക മോസ്​കോയിലേക്ക്​ സൗദി എയർലൈൻസ്​ നേരിട്ടുള്ള സർവീസ്​ ആരംഭിക്കുന്നു. റിയാദ്​, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന്​ മൂന്ന്​ പ്രതിവാര സർവീസുകളാണ്​തുടങ്ങുക. ജൂൺ 12 നായിരിക്കും ആദ്യയാത്ര. ജൂൺ 14 നാണ്​ ഉദ്​ഘാടന മത്സരം.​ സൗദി അറേബ്യയും റഷ്യയും തമ്മിൽ മോസ്​കോയിലെ ലുസ്​നികി സ്​റ്റേഡിയത്തിലാണ്​ മത്സരം. ലോകകപ്പിനോട്​ അനുബന്ധിച്ച്​ പ്രത്യേക പാക്കേജുകൾ ​പ്രഖ്യാപിക്കുമെന്ന്​ സൗദിയ മാനേജ്​മ​​െൻറ്​ അറിയിച്ചു. 
 

Tags:    
News Summary - world cup-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.