ദ​മ്മാ​മി​ലെ കി​ങ്​ ഫ​ഹ​ദ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ക​യും

ഗ​വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ

ലോ​കോ​ത്ത​ര വി​ദ്യാ​ഭ്യാ​സം സൗ​ദി​യി​ൽ

ദ​മ്മാം: അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ​യാ​കു​ന്നു. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ഉ​ന്ന​ത പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. സൗ​ദി​യി​ൽ പ​ഠി​ക്കാ​ൻ വ​ലി​യ തു​ക ചെ​ല​വാ​കു​മെ​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ തി​രു​ത്തി​ക്കൊ​ണ്ട്, സ്കോ​ള​ർ​ഷി​പ്പോ​ടെ​യും സൗ​ജ​ന്യ​മാ​യും പ​ഠ​നം ന​ട​ത്തു​ന്ന നി​ര​വ​ധി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ശ​സ്ത​മാ​യ കി​ങ്​ ഫ​ഹ​ദ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഉ​ള്ള​ത്.

സ്കോ​ള​ർ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണം

നി​ല​വി​ൽ 22ഓ​ളം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ് കി​ങ്​ ഫ​ഹ​ദ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ചെ​യ്യു​ന്ന​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ അ​മ​ൽ അ​മീ​ൻ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ക​​ഴി​ഞ്ഞ്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നാ​ണ്​ കി​ങ്​ ഫ​ഹ​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബി​രു​ദ​ത്തി​ന് ല​ഭി​ച്ച ഉ​ന്ന​ത മാ​ർ​ക്കി​െൻറ ബ​ല​ത്തി​ൽ അ​മ​ൽ ഓ​ൺ​ലൈ​നാ​യി നേ​രി​ട്ട് അ​പേ​ക്ഷി​ച്ചാ​ണ്​ വ​ലി​യ തു​ക​യു​ടെ സ്കോ​ള​ർ​ഷി​പ്പോ​ടെ പ്ര​വേ​ശ​നം നേ​ടി​യ​ത്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​ന​ത്തി​ന് പി​ന്നാ​ലെ ഡെ​ന്മാ​ർ​ക്ക് യൂ​നി​വേ​ഴ്സി​റ്റി അ​മ​ലി​നെ ഗ​വേ​ഷ​ണ​ത്തി​നാ​യി സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി അ​ങ്ങോ​ട്ടേ​ക്ക് ക്ഷ​ണി​ച്ചു.

കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ഫ​ർ​ഹ​ത്തു​ദ്ദീ​ൻ ന്യൂ​ക്ലി​യ​ർ സ​യ​ൻ​സി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ചെ​യ്യു​ന്ന​ത് സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി​യാ​ണ്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ സ​ജ്ന നി​യാ​സ് ഇ​തേ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ എം.​ടെ​ക് ക​ഴി​ഞ്ഞ് സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി പി​എ​ച്ച്.​ഡി ചെ​യ്യു​ന്നു. അ​ന്ത​മാ​നി​ൽ​നി​ന്നു​ള്ള ഷാ​ക്കി​ബ് കെ​മി​സ്ട്രി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തും സ്കോ​ള​ർ​ഷി​പ്പോ​ടെ ത​ന്നെ.

തൃ​ശൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ ഗി​രീ​ഷ് ഗ​വേ​ഷ​ണം ചെ​യ്യാ​ൻ തി​ര​ഞ്ഞെ​ടു​ത്ത​തും കി​ങ്​ ഫ​ഹ​ദ് യൂ​നി​വേ​ഴ്സി​റ്റി​യാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജി​യാ​ദും മ​ല​പ്പു​റം സ്വ​ദേ​ശി സി​യാ​നും മാ​സ്​​റ്റേ​ഴ്​​സി​ന് പ​ഠി​ക്കു​ന്ന​ത് സ്കോ​ള​ർ​ഷി​പ്പോ​ടെ​യാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷ​ഹ്റാ​സ്, കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ന​ജീം എ​ന്നി​വ​രും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നാ​ട്ടി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദ പ​ഠ​നം ക​ഴി​ഞ്ഞ മ​ല​പ്പു​റം സ്വ​ദേ​ശി ഷെ​ദ നേ​രി​ട്ട്​ അ​പേ​ക്ഷി​ച്ചാ​ണ്​ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യി എ​ത്തി​യ​ത്. ബി​രു​ദ​ത്തി​ന് നേ​ടി​യ 97 ശ​ത​മാ​നം മാ​ർ​ക്കാ​യി​രു​ന്നു കൈ​മു​ത​ൽ.

സു​ര​ക്ഷി​തം, ലോ​കോ​ത്ത​രം

നി​ര​വ​ധി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ സൗ​ദി യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​വി​ടു​ത്തെ കാ​മ്പ​സു​ക​ൾ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ലൈ​ബ്ര​റി​ക​ൾ, ലാ​ബു​ക​ൾ, മി​ക​ച്ച അ​ധ്യാ​പ​ക​ർ എ​ന്നി​വ കൊ​ണ്ട് സ​മ്പ​ന്ന​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പ്ര​ത്യേ​കി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ണ് ഇ​വി​ട​ത്തെ അ​ന്ത​രീ​ക്ഷ​മെ​ന്ന് ഗ​വേ​ഷ​ക​രാ​യ ഷെ​ദ​യും സ​ജ്ന​യും പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ കു​തി​പ്പ്​

വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സൗ​ദി അ​റേ​ബ്യ വ​ലി​യ കു​തി​പ്പാ​ണ് ന​ട​ത്തു​ന്ന​ത്. 2000ത്തി​ൽ ഏ​ഴ് സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ര​ണ്ട് സ്വ​കാ​ര്യ യൂ​നി​വേ​ഴ്സി​റ്റി​ക​ളും മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് 2025ൽ ​അ​വ​യു​ടെ എ​ണ്ണം 67 ആ​യി ഉ​യ​ർ​ന്നു. സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​വ​ണ​ത വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചു​ക​ഴി​ഞ്ഞു.

സൗ​ദി​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് മൂ​ന്ന് വ​ർ​ഷ​ത്തെ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തെ തു​ട​ർ​ന്നു​ള്ള ഘ​ട്ട​മാ​ണ്. ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഡോ​ക്ട​റേ​റ്റ് എ​ന്നി​വ​യാ​ണ​ത്. സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്ക്​ സൗ​ജ​ന്യ, ബി​രു​ദ വി​ദ്യാ​ഭ്യാ​സ​വും പ​ഠ​ന​കാ​ല​യ​ള​വി​ൽ ഓ​രോ വി​ദ്യാ​ർ​ഥി​ക്കും പ​ഠ​ന​ചെ​ല​വു​ക​ളും ന​ൽ​കു​ന്നു.

1957ൽ ​സ്ഥാ​പി​ത​മാ​യ റി​യാ​ദി​ലെ കി​ങ്​ സ​ഊ​ദ് സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് രാ​ജ്യ​ത്തെ സ​മ​കാ​ലി​ക ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലെ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യം സ്ഥാ​പി​ത​മാ​യ സ​ർ​വ​ക​ലാ​ശാ​ല കൂ​ടി​യാ​ണി​ത്. സ​ർ​ക്കാ​ർ രേ​ഖ​ക​ൾ പ്ര​കാ​രം, 2006ൽ ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത സൗ​ദി വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 636,000 ആ​യി​രു​ന്നു.

എ​ണ്ണ​യെ മാ​ത്രം ആ​ശ്ര​യി​ക്കാ​ത്ത വി​ജ്ഞാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി 106ല​ധി​കം ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ട്.

ഇ​തി​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (കാ​സ്​​റ്റ്), കി​ങ്​ അ​ബ്​​ദു​ല്ല സി​റ്റി ഫോ​ർ അ​റ്റോ​മി​ക് ആ​ൻ​ഡ് റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി എ​ന്നി​വ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്.

യൂ​നി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റു​ക​ൾ വ​ഴി നേ​രി​ട്ട് അ​പേ​ക്ഷി​ച്ചാ​ൽ മി​ക​ച്ച മാ​ർ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം സു​ഗ​മ​മാ​ണെ​ന്നും വ​ലി​യ ക​ട​മ്പ​ക​ളി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​വാ​സി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു വി​ജ്ഞാ​ന വാ​താ​യ​ന​മാ​ണ് സൗ​ദി അ​റേ​ബ്യ ഇ​പ്പോ​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്.

Tags:    
News Summary - World-class education in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.