റിയാദ്: തമിഴ്‌നാടിെൻറ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ് ക്കും, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് നേതാക്കളായ പി. വിശ്വനാഥൻ, എസ്. രാജേഷ് കുമാർ എന്നിവർക്കും റിയാദ് ഒ.ഐ.സി.സി അഭിനന്ദനങ്ങൾ അറിയിച്ചു. ജനങ്ങളുടെ വലിയ പ്രതീക്ഷയും യുവതലമുറയുടെ പിന്തുണയും ഏറ്റുവാങ്ങി തമിഴ്‌നാട്ടിൽ രൂപംകൊണ്ട പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് വിജയി നേതൃത്വം നൽകുന്നത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിെൻറ തുടക്കമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
സാമൂഹിക നീതി, ജനക്ഷേമം, വികസന രാഷ്ട്രീയം, മതേതര മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ചു രൂപീകരിച്ച വിശാല ജനാധിപത്യ മുന്നണിക്കാണ് തമിഴ് ജനത ശക്തമായ പിന്തുണ നൽകിയത്. രാജ്യത്തെ ജനാധിപത്യ-മതേതര ശക്തികളുടെ ഐക്യത്തിെൻറ വിജയമാണ് തമിഴ്‌നാട്ടിലെ ഈ മാറ്റമെന്നും, അതുകൊണ്ടാണ് കോൺഗ്രസ് ഈ മുന്നണിക്ക് കരുത്തുറ്റ പിന്തുണ നൽകി ഒപ്പം നിന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുമെന്നും തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം, ക്ഷേമപദ്ധതികൾ എന്നിവയിൽ വലിയ പുരോഗതി കൊണ്ടുവരുമെന്നും റിയാദ് ഒ.ഐ.സി.സി പ്രത്യാശ പ്രകടിപ്പിച്ചു. ജനാധിപത്യ-മതേതര രാഷ്ട്രീയത്തിെൻറ ശക്തമായ സന്ദേശമാണ് ഈ വിജയം നൽകുന്നതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.