സൗദിയിൽ മഴ തുടരുന്നു: വിവിധ പ്രവിശ്യകളിൽ ജാഗ്രത നിർദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, ജിസാൻ, അസീർ എന്നീ പ്രവിശ്യകളിൽ നിലവിൽ തുടരുന്ന മഴക്കു പുറമെ, ഹാഇൽ മേഖലയുടെ വിവിധ ഭാഗങ്ങളിലേക്കും കാലാവസ്ഥാ വ്യതിയാനം വ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്തിെൻറ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും ആലിപ്പഴവർഷത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം ഹാഇൽ പ്രവിശ്യയിലേക്കും നീളാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മഴക്കൊപ്പംതന്നെ മണൽക്കാറ്റിനും പൊടിപടലങ്ങൾ ഉയരുന്നതിനും സാധ്യതയുണ്ട്. അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ, ഖസീം, റിയാദ്, നജ്‌റാൻ എന്നീ മേഖലകളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രത്യേക നിർദേശം നൽകി.

Tags:    
News Summary - Rain continues in Saudi Arabia: Alert issued in various provinces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.