റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥയില്‍ പച്ച, പ്ളാറ്റിനം ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ആറ് മാസം മുമ്പ് തന്നെ തങ്ങളുടെ തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കാനാവുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. വേതന സുരക്ഷ നിയമത്തിെൻറ 11ാം ഘട്ടം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ നിതാഖാത്ത് വ്യവസ്ഥകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
180 ദിവസം അവശേഷിക്കുമ്പോള്‍ തന്നെ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കാവുന്നതാണ്. പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നതായി വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. ഫീസ് വര്‍ധനവിനെകുറിച്ച് മന്ത്രാലയം ആലോചിച്ചിട്ടില്ലെന്നും അത്തരം തീരുമാനമുണ്ടെങ്കില്‍ സ്ഥാപനങ്ങളെ ഒൗദ്യോഗികമായി അറിയിക്കുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. അതുപോലെ വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് ഫീസ് 2000 റിയാലില്‍ നിന്ന് 2150 റിയാലാക്കി വര്‍ധിപ്പിച്ച വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. ഓഫീസ് ചാര്‍ജ് എന്ന നിരക്കില്‍ 150 റിയാല്‍ വര്‍ധിപ്പിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.