കാൻറീൻ റസ്റ്റാറന്റ് ‘സ്നാക്സ് ക്വീൻ’ പാചകമത്സര വിജയി ഷബീബ നുവൈറിന് സമ്മാനം കൈമാറുന്നു
റിയാദ്: ലോക വനിതാദിനമായ മാർച്ച് എട്ടിന് റിയാദിലെ പ്രമുഖ റസ്റ്റാറന്റ് ചെയിൻ ഗ്രൂപ്പായ കാൻറീൻ ‘സ്നാംംം ക്വീൻ’ പാചക മത്സരം സംഘടിപ്പിച്ചു. മലസിലെ ലുലു മാൾ ഫുഡ് കോർട്ടിൽ നടന്ന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട 14 വനിതകളാണ് മത്സരിച്ചത്. മത്സരത്തിൽ ഷബീബ നുവൈർ വിജയിയായി. ആയിഷ ഫെബിൻ രണ്ടാം സ്ഥാനവും ജഫ്രിന ജഫ്ഷിദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തനി നാടൻ പലഹാരങ്ങളെ നൂതനമായ രീതിയിൽ പുനരാവിഷ്കരിച്ച മത്സരാർഥികളുടെ കരവിരുതും കൈപ്പുംംണ്യവും പ്രത്യേകം പരാമർശിക്കപ്പെട്ടു.
വനിതാ സംരംഭകയും തലശ്ശേരി പാരീസ് പ്രസിഡൻസി ഹോട്ടൽ ഉടമസ്ഥയുമായ സറീന അസീസ് മുഖ്യാതിഥിയായിരുന്നു. സൽക്കാര വിൻഫുഡ് ഗ്രൂപ് കോർപറേറ്റ് ഷെഫ് വിപിൻ, എക്സിക്യൂട്ടീവ് ഷെഫ് ലിജൊ (ദേ ഷെഫ് റിയാലിറ്റി ഷോ വിന്നർ), ഫുഡ് ക്രിറ്റിക് ആൻഡ് പ്രോഡക്ട് ഫോട്ടോഗ്രാഫർ നിസ്വ ഷറഫ് എന്നിവർ വിധികർത്താക്കളുടെ പാനലിന് നേതൃത്വം നൽകി. സൽക്കാര വിൻഫുഡ് ഗ്രൂപ് മാനേജിങ് പാർട്ംണർ ഖാലിദ് പള്ളത്ത്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് ജിംഷാദ്, റിയാദ് ഏരിയ മാനേജർ ജിജേഷ്, സ്റ്റോർ മാനേജർ അരവിന്ദ് ജ്യോതിഷ് കുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എലോറ ഇവന്റ് പ്ലാനേഴ്സ് സാരഥികളായ ആഷിത, ആലിയ, ഹസ്ന എന്നിവർ ആശംസകൾ അറിയിച്ചു. വിജയികളുടെ റസീപ്പികൾ കാൻറീൻ റസ്റ്റാറൻറ് ഔട്ട്ലെറ്റുകളുടെ റമദാൻ മെനുവിൽ ഇടം നേടുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.