വനിത ഡ്രൈവിങ്: വാഹന ഇൻഷുറന്‍സ് തുക വര്‍ധിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ അവരുടെ വാഹന ഇന്‍ഷൂറന്‍സ് തുക വര്‍ധിപ്പിക്കുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. വനിതകള്‍ കൂടുതല്‍ അപകടം വരുത്തുമെന്ന ധാരണയില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം സംഖ്യ വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നതായി വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടല്‍.

സൗദിയില്‍ പുതുതായി വാഹനവുമായി നിരത്തിലിറങ്ങുന്ന വനിതകള്‍ പരിചയം കുറഞ്ഞവരാണെന്നും അതിനാല്‍ അപകട സാധ്യത കൂടുതലാണെന്നുമായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനികളുടെ ന്യായം. ഇതില്‍ 18നും 21നുമിടക്ക് പ്രായമുള്ള യുവതികള്‍ കൂടുതല്‍ അപകടം വരുത്താന്‍ സാധ്യതയുണ്ടെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നു. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രീമിയം സ്ത്രീകളില്‍ നിന്ന് ഈടാക്കാനാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നീക്കം ആരംഭിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികളെ കുറിച്ച് പരാതി ബോധിപ്പിക്കാന്‍ കമ്പനികളുടെ മേല്‍നോട്ടം കൂടി വഹിക്കുന്ന സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ഇലക്ട്രോണിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - women driving-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.