റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ പരിശീലനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ട്രാഫിക് വിഭാഗവുമായി കരാറിലെത്തിയ തലസ്ഥാനത്തെ നൂറ ബിന്‍ത് അബ്ദുറഹ്മാന് സര്‍വകാലശാലയിലെ പരിശീലനത്തിനുളള വാഹനങ്ങളുടെ ആദ്യ നിര കഴിഞ്ഞ ദിവസം റിയാദിലെത്തി. ജൂണ്‍ അവസാനത്തോടെ വനിതകള്‍ക്ക് ഡ്രൈവിങ് ആരംഭിക്കാമെന്നാണ് സല്‍മാന്‍ രാജാവിെൻറ വിജ്ഞാപനത്തില്‍ വ്യക്തമാക്കയിരുന്നത്. അതിന് മുന്നോടിയായാണ് രാജ്യത്തെ സര്‍വകലാശാലകളും പ്രമുഖ സ്ഥാപനങ്ങളും പരിശീലനത്തിന് വേദിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.