ജിദ്ദ: സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിയ സാഹചര്യത്തിൽ രാജ്യത്തെ കാർവിപണി സജീവമാകുമെന്ന് വിലയിരുത്തൽ. ആഗോളാടിസ്ഥാനത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കാർ വിപണിയിലുണ്ടായ മാന്ദ്യം പുതിയ തീരുമാനത്തോടെ മാറുമെന്ന പ്രതീക്ഷയിലാണ് ഇൗ മേഖലയിലുള്ളവർ. 2015 ലെ കാർ ഇറക്കുമതിയുമായി താരതമ്യം ചെയ്യുേമ്പാൾ 2016ൽ ഏകദേശം 25 ശതമാനം ഇറക്കുമതി കുറഞ്ഞതായാണ് കണക്ക്. 2016ൽ 7,25000 കാറുകളാണ് ഇറക്കുമതി ചെയ്തത്. 2015 ൽ 9,64000 ആയിരുന്നു. യൂസ്ഡ് കാറുകളുടെ ഇറക്കുമതിയിൽ 44.5 ശതമാനം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കാർ വിപണന രംഗത്ത് ഏകദേശം 20 ശതമാനം കുറവുണ്ടെന്നാണ് വിലയിരുത്തൽ. രാജാവിെൻറ പുതിയ ഉത്തരവിലൂടെ കാർ ഇറക്കുമതിയും വിൽപനയും കൂടുമെന്നും സാമ്പത്തിക വളർച്ചക്ക് ആക്കം കൂടുമെന്നും ഏജൻസികൾ കരുതുന്നു. കൂടുതൽ മോഡലുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനും പുതിയ തീരുമാനം അവസരമൊരുക്കും. ഇത് വിൽപനയിൽ 15 മുതൽ 20 ശതമാനം വരെ വർഷത്തിൽ വർധനവുണ്ടാക്കുമെന്ന് റിപ്പോർട്ടുണ്ട്.
മധ്യപൗരസ്ത്യ രാജ്യങ്ങളിലെ ഏറ്റവും വലിയ കാർവിപണിയാണ് സൗദി അറേബ്യ. ജനസംഖ്യ കൂടിയതിനാൽ മേഖലയിൽ കൂടുതൽ കാറുകളുള്ള രാജ്യവുമാണ്. കൂടുതൽ കാറുകൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്യാനാകുമെന്ന കണക്ക് കൂട്ടലിലാണ് പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ. രാജാവിെൻറ തീരുമാനത്തെ പ്രമുഖ കാർ നിർമാതാക്കളായ നിസാൻ, ബി.എം.ഡബ്ല്യു തുടങ്ങിയ കമ്പനികൾ സ്വാഗതം ചെയ്തു. രാജ്യത്തെ ഇടത്തരം കാറുകളിൽ 71 ശതമാനം ടയോട്ട, ഹ്യൂണ്ടായ്, കിയാ, നിസാൻ എന്നിവയാണ്. ഇത്തരം കാറുകളുടെ വിൽപന ഇനിയും കൂടാനാണ് സാധ്യത. അതോടൊപ്പം സ്ത്രീകൾക്ക് ഡ്രൈവിങ് എളുപ്പമാക്കുന്ന മിനി കാറുകൾ വിപണിയിലെത്തിക്കാനും ചില കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. കാർ വിപണി സജീവമാകുന്നതോടെ വാഹനങ്ങളുടെ എണ്ണവും കൂടും. ഒരോ വീടുകളിലെ കാറുകളുടെ എണ്ണത്തിലും വർധനവുണ്ടാകും. രണ്ടും അതിലധികവും കാറുകളുള്ളവരാണ് സൗദിയിലെ മിക്ക കുടുംബങ്ങളും. വാഹന ഇൻഷുറൻസ് വിപണിക്കും പുതിയ സാഹചര്യം ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് കഴിഞ്ഞാൻ പ്രധാനപ്പെട്ട മേഖലയാണ് വാഹന ഇൻഷുറൻസ്. രാജാവിെൻറ തീരുമാനത്തിലൂടെ ഉപഭോക്താക്കളുടെ എണ്ണം കൂടുമെന്ന് ഇൻഷുറൻസ് കമ്പനി വക്താവ് ആദിൽ ഇൗസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.