വനിത ഡ്രൈവർമാർക്ക്​ പുരുഷ യാത്രക്കാരെ സ്വീകരിക്കാം - അതോറിറ്റി

ജിദ്ദ: സൗദിയിലെ വനിത ഡ്രൈവർമാർക്ക്​ യാത്രക്കാരെ ലിംഗഭേദമില്ലാതെ സ്വീകരിക്കാമെന്ന്​ സൗദി പബ്ലിക്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി വ്യക്​തമാക്കി. ഡ്രൈവിങ്​ ലൈസൻസുള്ള, സ്വന്തമായി കാറുള്ള, അത്​ കൃത്യമായി രജിസ്​റ്റർ ചെയ്​ത, അല്ലെങ്കിൽ ട്രാൻസ്​പോർ​േട്ടഷൻ കമ്പനിയുടെ അംഗീകാരമുള്ള ഏതുവനിതക്കും ഡ്രൈവറായി ജോലി ചെയ്യാവുന്നതാണ്​. ലിം​ഗഭേദം കൂടാതെ യാത്രക്കാരെ തെരഞ്ഞെടുക്കുകയും ചെയ്യാം. ഡ്രൈവർമാർക്കുള്ള നിയമങ്ങളിലും പുരുഷ^വനിത ഭേദമില്ലെന്നും അതോറിറ്റി വിശദീകരിച്ചു. ഇതുസംബന്ധിച്ച്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ ഖണ്ഡിച്ചാണ്​ അതോറിറ്റി നിലപാട്​ വ്യക്​തമാക്കിയത്​. 


 

Tags:    
News Summary - women drivers-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.