മസ്​ജിദുന്നബവിയുടെ മുറ്റത്ത്​ സ്​ത്രീക്ക്​ സുഖപ്രസവം

മദീന: ലോകത്തെ അതിപ്രധാന മുസ്‍ലിംപള്ളികളിൽ ഒന്നായ മദീനയിലെ മസ്​ജിദുന്നബവിയുടെ മുറ്റത്ത്​ സ്​ത്രീക്ക്​ സുഖപ്രസവം. സൗദി റെഡ് ക്രസൻറ്​ അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് ബിൻ അലി അൽ-സഹ്‌റാനിയാണ്​ ഇക്കാര്യം അറിയിച്ചത്.

മസ്​ജിദുന്നബവി ആംബുലൻസ്​ കേന്ദ്രത്തിലെ ആളുകളും വളന്റിയർമാരും വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തിയിരുന്നു. ആ സമയത്ത്​ ഹറം മുറ്റത്ത്​ സ്​ത്രീ പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു. ആര്യോഗ്യ വളന്റിയർമാർ നഴ്​സിന്റെ സഹായത്തോടെ പ്രസവശുശ്രൂഷ നടത്തി. പിന്നീട്​ ശരീരികസ്ഥിതി പരിശോധിച്ച ശേഷം സ്​ത്രീയേയും നവജാതശിശുവിനെയും ബാബ് ജിബ്രീൽ ഹെൽത്ത് സെൻററിലേക്ക്​ മാറ്റി.

അടിയന്തര ഘട്ടങ്ങളിലെ വൈദ്യ പരിചരണം സംബന്ധിച്ച് ഇടയ്​ക്കിടെ വളന്റിയർമാർക്ക് നൽകുന്ന പരിശീലനവും പ്രഥമ ശുശ്രൂഷയിലുള്ള വൈദഗ്ധ്യവുമാണ്​ ഇത്തരം കേസുകളിൽ ഉടൻ ഇടപെടാൻ സഹായിക്കുന്നതെന്ന് അൽ-സഹ്‌റാനി പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ 997 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ 'ഹെൽപ്പ് മീ' ആപ് വഴിയോ 'തവക്കൽന' ആപ്ലിക്കേഷനിലൂടെയോ അടിയന്തര സേവനം ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിലുടെ ധാരാളം സമയവും പരിശ്രമവും ലാഭിക്കാനാകും. വിളിക്കുന്നയാളുടെ സ്ഥാനം വേഗം നിർണയിക്കാനാകും. ആംബുലൻസ് ടീമിന്​ വേഗം സ്ഥലത്തെത്താനും നടപടികൾ എളുപ്പമാക്കാനും സഹായിക്കുമെന്നും അൽസഹ്​റാനി പറഞ്ഞു.

Tags:    
News Summary - Woman delivers baby in Prophet's Mosque courtyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.