മാ​ന​വ​വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ സൗ​ദി​യി​ൽ 1782 നി​യ​മ​ലം​ഘ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

റി​യാ​ദ്: മാ​ർ​ച്ച് 25 മു​ത​ൽ 31 വ​രെ സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ മാ​ന​വ​വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1782 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ​വേ​ണ്ടി ക​ഴി​ഞ്ഞ​യാ​ഴ്ച 17,050 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ലാ​ണ് ഇ​ത്ര​യും ച​ട്ട ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ളെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ന്ത്രാ​ല​യ​ത്തി​ന് 1004 റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ച​തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​കൂ​ടി പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ​പെ​ടു​ത്തി​യ​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 1782 തൊ​ഴി​ൽ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു പു​റ​മെ 186 ആ​രോ​ഗ്യ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ലം​ഘ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​വേ​ള​യി​ൽ 2145 സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ ച​ട്ട​ങ്ങ​ളും എ​ല്ലാ​വ​രും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 19911 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യോ ma3an-lil-rasd എ​ന്ന ഓ​ൺ​ലൈ​ൻ ആ​പ്​ വ​ഴി പ​രാ​തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പൊ​തു​ജ​ങ്ങ​ളെ അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.