എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ വിന്റർ ഫെസ്റ്റ് പരിപാടിയിൽനിന്ന്
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് സുലൈ മർവ ഇസ്തിറാഹയിൽ ‘വിന്റർ വൈബ്സ് 2024’ എന്ന പേരിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ പ്രോഗ്രാം 700ൽപരം പേരുടെ പങ്കാളിത്തവും വൈവിധ്യമായ പരിപടികളും കൊണ്ട് ശ്രദ്ധേയമായി.
ചെയർമാൻ അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.
റയാൻ പോളിക്ലിനിക് എം.ഡി മുഷ്താഖ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർപേഴ്സൻ ഷഹനാസ് അബ്ദുൽ ജലീൽ, സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ബേസിൽ ജോയ് ക്രിസ്മസ് സന്ദേശം നൽകി. മാത്യൂസ് ജോസഫ്, ഉസ്മാൻ പരീത്, മുഹമ്മദാലി മരോട്ടിക്കൽ, കെ.ബി. ഷാജി, മുജീബ് മൂലയിൽ, ഷിബു, നൗഷാദ് എടവനക്കാട്, ഫാറൂഖ് മരക്കാർ, വുമൺസ് കളക്ടീവ് പ്രസിഡന്റ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറർ അമൃത മേലേമഠം എന്നിവർ സംസാരിച്ചു.
സംഘടനയുടെ ആദ്യകാല നേതാക്കൾക്കുള്ള അംഗീകാരമായി ജൂബി ലൂക്കോസ്, ഡെന്നിസ് സ്ലീബാ വർഗീസ്, ഗോപകുമാർ പിറവം, അമീർ കാക്കനാട്, ജോർജ് ജേക്കബ്, അബ്ദുല്ല മാഞ്ഞാലി, റോയ് ജോർജ്, ഷാജി പരീത്, ജോയ്സ് പോൾ, ജോയ് ചാക്കോ, അജീഷ് ചെറുവട്ടൂർ, സെയ്ദ് അബ്ദുൽ ഖാദർ, ലാലു വർക്കി, മുഹമ്മദാലി മരോട്ടിക്കൽ, മാത്യൂസ് ജോസഫ്, അഷ്റഫ് മുവാറ്റുപുഴ തുടങ്ങിയവരെയും സംഘാടക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഷുക്കൂർ ആലുവ എന്നിവരെയും പരിപാടിയിൽ പങ്കെടുത്ത സംഘടന അംഗങ്ങളുടെ മാതാപിതാക്കളെയും പൊന്നാട നൽകി ആദരിച്ചു.
പരിപാടിയുടെ പേരിടൽ മത്സരത്തിലെ വിജയി ഷറഫുദ്ദീൻ ഷംസുദ്ദീൻ, മെംബർഷിപ്പ് കാമ്പയിൻ കൺവീനർ അമീർ ആലുവ, അണിയറ പ്രവർത്തകരായ നൗറീൻ ഷാ, ലിയ സജീർ, ഷഫ്ന അമീർ, ബീമാ ബീവി, മിനുജ മുഹമ്മദ്, ആതിര നായർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. സ്പോർട്സ് വിങ് കോഓഡിനേറ്റർ ജസീർ കോതമംഗലം, ഗോപകുമാർ പിറവം, അനസ് കോതമംഗലം, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, അമീർ കാക്കനാട് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള കളർ-ഡ്രോയിങ് മത്സരങ്ങൾ, കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള വിവിധ തരം ഫൺ ഗെയിമുകൾ എന്നിവ നടത്തി.
മിനുജ മുഹമ്മദ്, കാർത്തിക എസ്. രാജ് എന്നിവരടങ്ങിയ വിധികർത്താക്കൾ വിജയികളെ തെരഞ്ഞെടുത്തു. ആർട്സ് കൺവീനർ ജലീൽ കൊച്ചിൻ, വനിതാവേദി കൾചറൽ വിങ് കൺവീനർ നൗറിൻ ഷാ ഹിലാൽ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക് ഷോ, മിമിക്രി, വനിത വേദി അണിയൊച്ചൊരുക്കിയ കുട്ടികളുടെ ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറി.
ജൂബി ലൂക്കോസും അഷ്റഫ് മൂവാറ്റുപുഴയും അണിയിച്ചൊരുക്കിയ പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവയും ജോയ്സ് പോൾ ആൻഡ് ടീം ഒരുക്കിയ കരോളും രാഹുൽ രാജ് അവതരിപ്പിച്ച ഫ്യൂഷൻ സോങ്ങും (കീബോർഡ്) ഡിജെ പാർട്ടിയും ആളുകളെ ആകർഷിച്ചു.
നൗഷാദ് ആലുവയും ജിയ ജോസും വേദി നിയന്ത്രിച്ചു. ക്രിസ്മസ്, ന്യൂ ഇയർ കേക്ക് മുറിച്ച് പങ്കുവെച്ച് ഫെസ്റ്റ് സമാപിച്ചു. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും കോഓഡിനേറ്റർ അംജദ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.