ജിദ്ദ: നേരത്തെ കരുതപ്പെട്ടിരുന്നത് േപാലെ ഇത്തവണത്തെ ശൈത്യം കാഠിന്യമേറിയതായിരിക്കില്ലെന്ന് വിദഗ്ധർ. ഇത്തവണ കടുത്ത ശൈത്യകാലമാണ് സൗദിഅറേബ്യയെ കാത്തിരിക്കുന്നതെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. താരതമ്യേന നീണ്ട കഴിഞ്ഞ വർഷത്തെ ശൈത്യകാലം അവസാനത്തോട് അടുപ്പിച്ച് കടുത്തിരുന്നു. സമാന അവസ്ഥയാകും ഇത്തവണയെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാൽ, നിലവിലുള്ള മേഘപടലങ്ങളും കാറ്റിെൻറ സഞ്ചാരവും നൽകുന്ന സൂചന വെച്ച് മിതമായ ശൈത്യകാലമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകനും അറബ് യൂനിയൻ േഫാർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗവുമായ ഖാലിദ് അൽസഅഖ് നിരീക്ഷിക്കുന്നത്. ‘മർബാനിയ’ എന്നറിയപ്പെടുന്ന കൂടിയ തണുപ്പിെൻറ ‘40 ദിനങ്ങൾ’ ഡിസംബർ ആദ്യം തുടങ്ങി ജനുവരിയിൽ അവസാനിക്കും. രാജ്യത്തിെൻറ ഉത്തര, ഉത്തര പശ്ചിമ മേഖലകളിലും അൽജൗഫ്, ഹാഇൽ പ്രവിശ്യകളിലും പതിവുപോലെ പൂജ്യത്തിന് താഴേക്ക് താപനില താഴും. ഇത് ഇൗ പ്രദേശങ്ങളിൽ സാധാരണയാണ്. ഖസീം, റിയാദ് പ്രവിശ്യകളിലും സാമാന്യം നല്ല തണുപ്പ് അനുഭവപ്പെടും.
‘മർബാനിയ’ കാലത്തിെൻറ മധ്യത്തോടെ മഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ ബുധനാഴ്ച മുതൽ രാജ്യത്തിെൻറ വടക്ക് മേഖലകളിൽ നല്ല ശൈത്യം അനുഭവപ്പെടുന്നുണ്ട്. തലസ്ഥാന മേഖലയിലും തണുപ്പ് തുടങ്ങിക്കഴിഞ്ഞു. പടിഞ്ഞാറൻ പ്രവിശ്യയിൽ രണ്ടാഴ്ച മുമ്പ് പെയ്ത മഴക്ക് ശേഷം പ്രസന്നമായ കാലാവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.