റിയാദ് ടാക്കീസ് വിൻറർ ഫെസ്റ്റ് പരിപാടിയിൽനിന്ന്
റിയാദ്: കലാകായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ‘വിന്റർ ഫെസ്റ്റ് 2025’ ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ചു. റിയാദ് സുലൈ അഖിയാൽ ഇസ്തിറാഹയിൽ അരങ്ങേറിയ ആഘോഷ രാവിൽ ടാക്കീസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരന്മാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ലൈവ് പോട്രേറ്റ് നിർവഹിച്ച ആർട്ടിസ്റ്റ് ഷാഹിൽ മലപ്പുറത്തിന്റെ കരവിരുത് നവ്യാനുഭവമായി. ആകർഷണീയമായ പുൽക്കൂടും ക്രിസ്മസ്ട്രീയും ഒരുക്കിയിരുന്നു. കരോൾ ഗാനങ്ങളും അരങ്ങേറി.
സാംസ്കാരിക ചടങ്ങിൽ റിയാദ് ടാക്കീസ് പ്രസിഡൻറ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. കൺവീനർ അൻവർ സാദത്ത് ഇടുക്കി ആമുഖഭാഷണം നിർവഹിച്ചു. സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സനു മാവേലിക്കര ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ എം.കെ. റഹ്മാൻ മുനമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി അലി ആലുവ ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി.
പ്രോഗ്രാം കൺവീനർ എൽദോ വയനാട്, ജോ.കൺവീനർമാരായ സിജു ബഷീർ, സുൽഫി കൊച്ചു, വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്കൽ, കോഓഡിനേറ്റർ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ആർട്സ് കൺവീനർ സാജിദ് നൂറനാട്, മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ, ഐ.ടി. കൺവീനർ ഇ.കെ. ലുബൈബ്, എക്സിക്യൂട്ടിവ് അംഗങ്ങളായ നിസാർ പള്ളിക്കശ്ശേരി, ജോസ് കടമ്പനാട്, ഷമീർ ഷാമിൽ, രാഹുൽ പൂക്കോടൻ, അനിൽ കുമാർ തമ്പുരു, നസീർ അൽഹൈർ, ഫാറൂഖ് കോവൽ, ഖാലിദ് വള്ളിയോട് (അൽ മദീന), രതീഷ് നാരായണൻ, അസ്ലം പാലത്ത്, ദിലീപ് ഫഹദ്, ഫൈസൽ തമ്പലക്കോടൻ, മാത്യു ശുമൈസി, അനീഷ് എസ്.എം.സി, അഖിനാസ് കരുനാഗപ്പള്ളി, സലിം പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. സജിൻ നിഷാൻ അവതാരകനായിരുന്നു. ശബ്ദനിയന്ത്രണം മുത്തലിബ് കാലിക്കറ്റ് നിർവഹിച്ചു. സജീർ സമദ്, പവിത്രൻ കണ്ണൂർ, സാജിർ കാളികാവ്, ഷിജു കോട്ടങ്ങൽ, എൽദോ വയനാട്, ഹബീബ് റഹ്മാൻ, ഫൈസൽ തലശ്ശേരി, ഹരി കായംകുളം, ഷമീർ കല്ലിങ്കൽ, ഷമീർ അഹ്മദ്, ഇശൽ ആസിഫ്, തസ്നീം റിയാസ്, ജിബിൻ സമദ് കൊച്ചി, ബിനു, ജോയിസ് മറിയ, സൗമ്യ തോമസ്, ഷാഹി ഷിറാസ്, ശബ്ന, ജുമാന ജിബിൻ, ഷാഹിൽ, അബിദ് പൊന്നാനി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
എയ്ഞ്ചൽ ജോണി, ആൻഡ്രിയ ജോൺസൺ, ഇഷ ഷഫീഖ്, ഇന ഷഫീക്ക്, ആൻലിയ സൂസൻ അനീഷ്, അയിസാൻ അഫ്രോസ്, ഐറിൻ മെഹ്റോഷ്, ഹൈസ ഫൈസൽ എന്നിവർ നൃത്തപരിപാടി അവതരിപ്പിച്ചു.
പാട്ട്മാല ടീമിെൻറ മുട്ടിപ്പാട്ടും പരിപാടികൾക്ക് കൊഴുപ്പേകി. തുടർന്ന് വിവിധ പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗയിംസുകൾക്ക് സജീർ സമദ്, ഉമറലി അക്ബർ, പ്രമോദ്, സൈതലി, നൗഷാദ് പള്ളത്, നാസർ വലിയകത്ത്, ഇബ്രാഹിം, ഷഫീഖ് വലിയ, റജീസ് എന്നിവരും ജംഷി കാലിക്കറ്റ്, നബീൽ ഷാ, വരുൺ കണ്ണൂർ, ഹുസൈൻ ഷാഫി, ബാലഗോപാലൻ, ആതില സാജിദ്, ആഫിയ സാജിദ്, വിജയൻ കായംകുളം, ബാബു കണ്ണോത്ത്, രജീഷ്, അനിൽ കുമാർ, സിജോ മാവേലിക്കര, നഫാസ്, ഷാഫി നിലമ്പൂർ, അൻവർ സാദത്ത്, റമീസ്, സിജു തോമസ്, വർഗീസ് തങ്കച്ചൻ, ഡി. അശോക്, പി.എസ്. സുദീപ്, സവാദ്, സാലിത്ത്, അഷ്റഫ് അപ്പക്കാട്ടിൽ, ജോണി തോമസ്, കബീർ പട്ടാമ്പി, റോയിച്ചൻ, നൗഷാദ് പുനലൂർ, ഷബീർ, ഫഹീം പാലത്ത്, സ്വരൂപ് ഉണ്ണി, സജീവ്, ഹരീഷ്, സനോജ്, പീറ്റർ ജോർജ്, ബ്ലസ്സൺ, ഷംസു തൃക്കരിപ്പൂർ, റിസ്വാൻ, അൻസാർ കൊടുവള്ളി, ഷാജി സാമുവൽ, ബിനീഷ്, ജിൽജിൽ മാളവന, ജുനൈദ്, എം.ഡി. റാഫി, മനു എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.