ഞായറാഴ്ചവരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ശൈത്യവും മഴയും
യാംബു: ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയും ശൈത്യവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽ ജൗഫ്, രാജ്യത്തിെൻറ വടക്കൻ അതിർത്തി മേഖല, ഹാഇൽ, മദീനയുടെ വടക്കൻ മേഖല എന്നിവിടങ്ങളിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ അന്തരീക്ഷ താപനിലയിൽ കുറവ് അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ തോതിൽ മഞ്ഞുവീഴ്ചയുണ്ടാവും.
ചില പ്രദേശങ്ങളിൽ താപനില അഞ്ച് മുതൽ ഒന്ന് വരെ ഡിഗ്രി സെൽഷ്യസ് കുറഞ്ഞേക്കാം. രാജ്യത്തിെൻറ കിഴക്കൻ മേഖലകളിലും ഖസീം, റിയാദ് നഗരങ്ങളിലെ വിവിധ ഭാഗങ്ങളിലും താപനിലയിൽ നല്ല കുറവുണ്ടാവും. ഏഴ് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് ആയേക്കാം ഇവിടുത്തെ താപനില. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മക്ക, അസീർ പ്രദേശങ്ങളിൽ ഇടത്തരം മുതൽ കനത്ത തോതിൽ വരെ മഴ പ്രതീക്ഷിക്കുന്നു.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽബാഹ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ ഈ ദിനങ്ങളിൽ ഇടിമിന്നലും അനുഭവപ്പെടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഖസീം, ഹാഇൽ, വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, മദീന എന്നിവിടിങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഇടത്തരമോ നേരിയതോ ആയ മഴക്ക് സാക്ഷ്യം വഹിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.