നൈല മരിയം ഷൈജുദ്ദീൻ, നെരിയ അന്ന വിജു, അനന്തകൃഷ്ണൻ, ആയിഷ ഷിബു, സൻജുക്ത സുരേഷ്, സംവൃത സുരേഷ്, എ.കെ. സഹസ്ര, സെബ മറിയം
ദമ്മാം: നവയുഗം സാംസ്കാരിക വേദി ബാലവേദി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന, കളറിങ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നൈല മരിയം ഷൈജുദ്ദീൻ ഒന്നാംസ്ഥാനവും നെരിയ അന്ന വിജു രണ്ടാംസ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ അനന്തകൃഷ്ണൻ ഒന്നാംസ്ഥാനവും ആയിഷ ഷിബു രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ സൻജുക്ത സുരേഷ് ഒന്നാംസ്ഥാനത്തും സംവൃത സുരേഷ് രണ്ടാംസ്ഥാനത്തും എത്തി.
എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിൽ നടത്തിയ കളറിങ് മത്സരത്തിൽ എ.കെ. സഹസ്ര ഒന്നാം സ്ഥാനവും സെബ മറിയം രണ്ടാംസ്ഥാനവും നേടി. നൂറുകണക്കിന് സ്കൂൾ വിദ്യാർഥികളാണ് ചിത്രരചന, കളറിങ് മത്സരങ്ങളിൽ പങ്കെടുത്തത്. ദമ്മാം ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലെയും അൽമന ഇന്റർനാഷനൽ സ്കൂളിലെയും വിദ്യാർഥികളാണ് വിജയികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.