വന്യജീവി സംരക്ഷണത്തിൽ പുതിയ ചുവടുവെപ്പ്​: നജ്​റാനിൽ വന്യജീവി റിസർവി​െൻറ ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു

നജ്​റാൻ: നജ്​റാനിലെ ഉറുഖ്​ ബനീമആരിദ്​ വന്യജീവി റിസർവി​​​െൻറ ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു. നിരവധി മൃഗങ്ങളെ റിസർവിലേക്ക്​ തുറന്നുവിട്ട്​ പ്രവിശ്യ ഗവർണർ അമീർ ജലവി ബിൻ അബ്​ദുൽ അസീസ്​ കഴിഞ്ഞദിവസം ഉദ്​ഘാടനം നിർവഹിച്ചു. അറേബ്യൻ ഒറിക്​സുകൾ, പുള്ളിമാനുകൾ, ആൻറിലോപുകൾ, ഒട്ടകപക്ഷികൾ എന്നിവയെയാണ്​ ആദ്യഘട്ടത്തിൽ റിസർവിലേക്ക്​ വിട്ടത്​.

പ്രദേശത്ത്​ സൗദി വൈൽഡ്​ലൈഫ്​ കമീഷ​ൻ നടപ്പാക്കുന്ന ബൃഹദ്​പദ്ധതിയുടെ ആദ്യ ചുവടുവെപ്പായിരുന്നു ഇത്​. ഇവിടെ സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നവയിൽ പലതും വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളാണ്​. തനത്​ ആവാസ വ്യവസ്​ഥയിൽ നിന്ന്​ പൂർണമായി ഇല്ലാതായ ഇവയെ സംരക്ഷിത കേന്ദ്രങ്ങളിൽ പ്രജനനം നടത്തിയശേഷം വംശവർധനക്കായി റിസർവിലേക്ക്​ തുറന്നുവിടുകയാണ്​. 24 മണിക്കൂറും അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ഇവ. ഹർറ അൽഹർറ, ഖുനാഫ, അൽതബീഖ്​, തൈസിയ, അവാൽ തുടങ്ങിയ ഇടങ്ങളിലാണ്​ പ്രധാനമായും റിസർവുകൾ സംവിധാനിച്ചിരിക്കുന്നത്​.

രാജ്യത്തി​​​െൻറ ജീവി വൈവിധ്യവും പ്രകൃതി സവിശേഷതകളും അതി​​​െൻറ തനത്​ ഗുണങ്ങളിൽ സംരക്ഷിക്കാൻ പ്രതിജ്​ഞാബദ്ധമാണെന്ന്​ ഉദ്​ഘാടന ചടങ്ങിൽ ഗവർണർ അമീർ ജലവി ബിൻ അബ്​ദുൽ അസീസ്​ പറഞ്ഞു. ഇവിടെയുള്ള ജീവികളെയും സസ്യജാലങ്ങളെയും എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ സംരക്ഷണത്തിന്​ നൂതന പദ്ധതികൾ നടപ്പാക്കി വരികയാണെന്ന്​ സൗദി വൈൽഡ്​ലൈഫ്​ കമീഷൻ വൈസ്​ പ്രസിഡൻറ്​ ഡോ. ഹാനി തത്​വാനി പറഞ്ഞു. ചടങ്ങിൽ തുമാമ ആസ്​ഥാനമായ കമീഷനെ കുറിച്ചുള്ള മൂന്നുഹൃസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു. 

Tags:    
News Summary - wild animal-ksa-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.